Quantcast

ചേലക്കര ഉപതെരഞ്ഞെടുപ്പ്; രമ്യ ഹരിദാസ്, കെ.എ തുളസി എന്നിവർ പരി​ഗണനയിൽ

ഐ ഗ്രൂപ്പിൽ നിന്ന് കെ.വി ദാസനും പരിഗണനയിൽ

MediaOne Logo

Web Desk

  • Published:

    20 Jun 2024 4:12 AM

Ramya Haridas KA Tulasi
X

പാലക്കാട്: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ ഒന്നിലധികം പേരുകൾ പരിഗണിച്ച് കോൺഗ്രസ്. മുൻ എംപി രമ്യ ഹരി​ദാസിന്റെയും കെപിസിസി ജനറൽ സെക്രട്ടറിയും വി.കെ ശ്രീകണ്ഠൻ എം.പിയുടെ ഭാര്യയുമായ കെ.എ തുളസിയുടെയും പേര് പരിഗണനയിലുണ്ട്.

തരംഗത്തിനിടെ ആലത്തൂരിൽ തോറ്റ രമ്യ ഹരിദാസ് വേണ്ടെന്ന് ഒരു വിഭാഗം വാദിക്കുന്നു. ഐ ഗ്രൂപ്പിൽ നിന്ന് കെ.വി ദാസനും പരിഗണനയിലുണ്ട്. സി.സി ശ്രീകുമാർ, സുനിൽ ലാലൂർ, ശ്രീലാൽ ശ്രീധർ തുടങ്ങിയവരുടെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്. ആദ്യഘട്ട സ്ഥാനാർഥി ചർച്ചകൾ ഇന്ന് തുടങ്ങും.

പുനഃസംഘടനയും ഉപതെരഞ്ഞെടുപ്പും അജണ്ടയാക്കി കെ.പി.സി.സി അടിയന്തര വിശാല നേതൃയോഗം ഇന്ന് ചേരും. തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ തോൽവിയും ചർച്ചയാകും.

TAGS :

Next Story