രൂക്ഷമായ കടൽക്ഷോഭം; ചെല്ലാനത്ത് വീണ്ടും സമരം സജീവമാകുന്നു | Chellanam residents to block highway demanding steps to contain sea erosion

രൂക്ഷമായ കടൽക്ഷോഭം; ചെല്ലാനത്ത് വീണ്ടും സമരം സജീവമാകുന്നു

ചെല്ലാനം-കൊച്ചി ജനകീയ വേദിയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാനപാത ഉപരോധിക്കും

MediaOne Logo

Web Desk

  • Updated:

    5 July 2024 1:56 AM

Published:

5 July 2024 1:40 AM

Chellanam residents to block highway demanding steps to contain sea erosion
X

കൊച്ചി: രൂക്ഷമായ കടൽക്ഷോഭത്തിൽ സർക്കാരിന്റെ അനാസ്ഥ ആരോപിച്ച് ചെല്ലാനത്ത് വീണ്ടും സമരം സജീവമാകുന്നു. ചെല്ലാനം - കൊച്ചി ജനകീയ വേദിയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാനപാത ഉപരോധിക്കും.

കടൽക്ഷോഭം നേരിടാൻ ടെട്രൊപോഡ്, പുലിമുട്ട് എന്നിവ, മുഴുവൻ പ്രദേശത്തും വേണമെന്നാണ് ആവശ്യം. ചെല്ലാനം - കൊച്ചി തീര സംരക്ഷണത്തിന് ഒന്നാംഘട്ടത്തിൽ കിഫ്ബി വഴി 344 കോടി രൂപയുടെ പദ്ധതിക്കാണ് നേരത്തേ ഭരണാനുമതി നൽകിയത്. പദ്ധതി നിർവഹണം അനിശ്ചിതത്വത്തിലായതോടെയാണ് ജനകീയ വേദി വീണ്ടും സമരത്തിലേക്ക് കടക്കുന്നത്.

TAGS :

Next Story