ആര്‍സി ബ്രിഗേഡുമായി ബന്ധമില്ലെന്ന് രമേശ് ചെന്നിത്തല
ഡിസിസി പ്രസിഡന്റുമാരെ നിയമിക്കുന്നതില്‍ എ, ഐ ഗ്രൂപ്പുകളെ അവഗണിക്കുകയാണെന്നാണ് ഇവരുടെ ആര്‍സി വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചയില്‍ പറയുന്നത്.
ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക വന്നാല്‍ കലാപത്തിന് ആഹ്വാനം ചെയ്ത ആര്‍സി ബ്രിഗേഡ് വാട്‌സ്ആപ്പ് ഗ്രൂപ്പുമായി ബന്ധമില്ലെന്ന് രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റെ ഓഫീസിന്റെതാണ് വിശദീകരണം. ചെന്നിത്തലയുടെ അറിവോടെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പും പ്രവര്‍ത്തിക്കുന്നില്ല. വിവാദങ്ങള്‍ക്ക് പിന്നില്‍ ബോധപൂര്‍വ്വം വിവാദങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ചെന്നിത്തലയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഡി.സി.സി പ്രസിഡന്റുമാരെ നിയമിക്കുന്നതില്‍ എ, ഐ ഗ്രൂപ്പുകളെ അവഗണിക്കുകയാണെന്നാണ് ഇവരുടെ ആര്‍സി വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചയില്‍ പറയുന്നത്. 'ഡിസിസി പ്രസിഡന്റാകാന്‍ നിന്ന നേതാക്കളുടെ ഫാന്‍സിനെ ഇളക്കിവിടണം', 'ഉമ്മന്‍ചാണ്ടിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവരെ കൂടി ചേര്‍ത്ത് ആക്രമണം നടത്തണം', 'രമേശ് ജിയെ പുതിയ ഗ്രൂപ്പുകാര്‍ മനപൂര്‍വ്വം ആക്രമിക്കുന്നതായി വരുത്തണം', 'ഗ്രൂപ്പ് കളിക്കുന്നത് ആര്‍സിയും ഒസിയും അല്ലായെന്നും തെളിയിക്കണം' എന്നെല്ലാമാണ് വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ച.
അതേസമയം ആര്‍സി ബ്രിഗേഡ് വാട്‌സ്ആപ്പ് ഗ്രൂപ്പ് കൈകാര്യം ചെയ്യുന്നത് രമേശ് ചെന്നിത്തലയുടെ വിശ്വസ്തരാണെന്നാണ് വിവരം. ഗ്രൂപ്പിലെ ചര്‍ച്ചകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ മീഡിയവണിന് ലഭിച്ചു.
അതിനിടെ ഡിസിസി പുനഃസംഘടനാ ചര്‍ച്ചകളില്‍ തര്‍ക്കം തുടരുന്നതിനിനിടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വീണ്ടും ഡല്‍ഹിക്ക് പോകും. കെപിസിസി സമര്‍പ്പിച്ച ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടികയില്‍ ഹൈക്കമാന്‍ഡ് നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് ചില മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ അന്തിമ ധാരണ രൂപീകരിക്കലാണ് സുധാകരന്റെ ലക്ഷ്യം.
Adjust Story Font
16