Quantcast

മന്നത്ത് പത്മനാഭൻ അനാചാരങ്ങൾക്കെതിരെ പോരാടിയ നേതാവ്: മുഖ്യമന്ത്രി

പുരോഗമനാശയങ്ങൾ പുലരുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാനുള്ള പരിശ്രമങ്ങൾക്ക് പ്രചോദനമാണ് മന്നത്തിന്റെ ജീവിതമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    2 Jan 2023 7:57 AM GMT

മന്നത്ത് പത്മനാഭൻ അനാചാരങ്ങൾക്കെതിരെ പോരാടിയ നേതാവ്: മുഖ്യമന്ത്രി
X

തിരുവനന്തപുരം: കേരളത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ പോരാടിയ നേതാവായിരുന്നു എൻ.എസ്.എസ് സ്ഥാപകനായ മന്നത്ത് പത്മനാഭനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുല, കെട്ടുകല്യാണം, തിരണ്ടുകുളി തുടങ്ങിയവക്കെതിരെ അദ്ദേഹം നിലകൊണ്ടു. അയിത്തത്തിനെതിരെ തന്റെ സമുദായത്തെ തന്നെ അണിനിരത്തിയ മന്നം വൈക്കം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം തുടങ്ങിയ സമരങ്ങളിലുൾപ്പെടെ സജീവമായി പങ്കെടുത്തിട്ടുണ്ട്. പുരോഗമനാശയങ്ങൾ പുലരുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാനുള്ള പരിശ്രമങ്ങൾക്ക് പ്രചോദനമാണ് മന്നത്തിന്റെ ജീവിതമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇന്ന് മന്നം ജയന്തി. എന്‍എസ്എസിന്റെ സ്ഥാപകനേതാവും സാമൂഹിക പരിഷ്കര്‍ത്താവുമായ മന്നത്ത്‌ പത്മനാഭൻ കേരളത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ പോരാടിയ നേതാവാണ്. പുല, കെട്ടുകല്യാണം, തിരണ്ടുകുളി തുടങ്ങിയവക്കെതിരെ അദ്ദേഹം നിലകൊണ്ടു. അയിത്തത്തിനെതിരെ തന്റെ സമുദായത്തെ തന്നെ അണിനിരത്തിയ മന്നം വൈക്കം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം തുടങ്ങിയ സമരങ്ങളിലുൾപ്പെടെ സജീവമായി പങ്കെടുത്തിട്ടുണ്ട്. പുരോഗമനാശയങ്ങൾ പുലരുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാനുള്ള പരിശ്രമങ്ങൾക്ക് പ്രചോദനമാണ് മന്നത്തിന്റെ ജീവിതം. നവകേരളം കെട്ടിപ്പടുക്കാനുള്ള നമ്മുടെ പരിശ്രമങ്ങൾക്ക് അദ്ദേഹത്തിന്റെ സ്മരണ ശക്തി പകരട്ടെ.

TAGS :

Next Story