Quantcast

ഗവർണറുടെ ക്രിസ്മസ് വിരുന്നിനുള്ള ക്ഷണം നിരസിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല

പ്രതിപക്ഷനേതാവ് വി.ഡി സതീശനും വിരുന്നിൽ പങ്കെടുക്കില്ല

MediaOne Logo

Web Desk

  • Updated:

    2022-12-12 09:26:44.0

Published:

12 Dec 2022 8:00 AM GMT

ഗവർണറുടെ ക്രിസ്മസ് വിരുന്നിനുള്ള ക്ഷണം നിരസിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല
X

തിരുവനന്തപുരം: ക്രിസ്മസ് വിരുന്നിനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ക്ഷണം സർക്കാറും പ്രതിപക്ഷവും നിരസിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രതിപക്ഷനേതാവ് വി.ഡി സതീശനും വിരുന്നിൽ പങ്കെടുക്കില്ല. ഗവർണർ തുടർച്ചയായി സർക്കാറിനെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിലാണ് വിരുന്നിന് പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും കൂടി അഭിപ്രായം പരിഗണിച്ചാണ് തീരുമാനം.ഗവർണരുടെ ക്ഷണം സ്വീകരിച്ചു ചടങ്ങിനു പോയാൽ ഒത്തുതീർപ്പുണ്ടാക്കി എന്ന പ്രചാരണം പ്രതിപക്ഷം നടത്തുമോ എന്ന ആശങ്ക സർക്കാരിനുണ്ടായിരുന്നു.

14 ന് നടക്കുന്ന ആഘോഷ പരിപാടികളിലേക്കാണ് മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു മന്ത്രിമാരെയും ഗവർണർ ക്ഷണിച്ചത്. കഴിഞ്ഞ തവണ മത മേലാധ്യക്ഷന്മാർക്ക് മാത്രമായിരുന്നു ക്ഷണമുണ്ടായിരുന്നത്.

വിരുന്ന് നടക്കുന്നതാകട്ടെ ചാൻസ്‌ലർ സ്ഥാനത്തു നിന്നും ഗവർണറെ നീക്കാനുള്ള ബിൽ നിയമസഭ പാസാക്കുന്നതിന്റ പിറ്റേദിവസമാണ്. 13 നാണ് ബിൽ സഭ പാസാക്കുന്നത്. രാജ് ഭവനിൽ നടക്കുന്ന ആഘോഷ പരിപാടിയിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും വിളിച്ചിരുന്നു. നാളെ വൈകിട്ട് വി.ഡി സതീശന്‍ ഡല്‍ഹിയിലേക്ക് പോകുമെന്നാണ് വിവരം.

TAGS :

Next Story