Quantcast

തൃശൂർ പൂരം കലക്കലിൽ തുടരന്വേഷണമുണ്ടാകുമെന്ന് സിപിഐക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയേ പറ്റൂ എന്ന് സിപിഐ നിലപാട്

MediaOne Logo

Web Desk

  • Updated:

    2024-10-02 17:48:42.0

Published:

2 Oct 2024 5:11 PM GMT

തൃശൂർ പൂരം കലക്കലിൽ തുടരന്വേഷണമുണ്ടാകുമെന്ന് സിപിഐക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
X

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലിൽ തുടരന്വേഷമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനാണ് മുഖ്യമന്ത്രി ഉറപ്പു നൽകിയത്. എഡിജിപി എം.ആർ അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾ സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കുമെന്നും ഉറപ്പ് നൽകി. പൂരം കലക്കലുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രത്യേക സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് അന്വേഷണത്തിനാണ് സാധ്യത.

ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എം.ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയേ പറ്റൂ എന്ന നിലപാട് മുഖ്യമന്ത്രിക്ക് മുന്നിൽ സിപിഐ ആവർത്തിച്ചിരുന്നു. ഇതിൽ സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം നടപടി തീരുമാനിക്കാം എന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. എ കെ ജി സെന്ററിൽ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായും ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തിയിരുന്നു.


TAGS :

Next Story