Quantcast

'പിപ്പിടി വിദ്യയുമായി പലരും വരുന്നുണ്ട്, അത് അവരുടെ കയ്യിൽ വെച്ചാൽ മതി'; മുഖ്യമന്ത്രി

'ക്യാമ്പസുകളെ വർഗീയവത്കരിക്കാൻ രാജ്യമാകെ ശ്രമം നടക്കുന്നു'

MediaOne Logo

Web Desk

  • Published:

    25 Oct 2022 8:24 AM GMT

പിപ്പിടി വിദ്യയുമായി പലരും വരുന്നുണ്ട്, അത് അവരുടെ കയ്യിൽ വെച്ചാൽ മതി;  മുഖ്യമന്ത്രി
X

തിരുവനന്തപുരം: ഗവർണർക്ക് മറുപടിയുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ. 'ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾക്ക് തടയിടാൻ ചിലർ ശ്രമിക്കുകയാണ്. ഇത്തരം 'പിപ്പിടി' വിദ്യകളുമായി വരുന്നവർ അത് കയ്യിൽ വെച്ചാൽ മതിയെന്നും പിണറായി വിജയൻ പറഞ്ഞു. 'പിപ്പിടി'എന്ന് പറഞ്ഞ് മുഖ്യമന്ത്രി പേടിപ്പിക്കേണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ പറഞ്ഞിരുന്നു.

'കേരളം ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റം കൊണ്ട് വരാൻ ശ്രമിക്കുമ്പോൾ അതിന് തടയിടാൻ ചിലർ നീക്കം നടത്തുന്നുണ്ട്. സ്വകാര്യ നിക്ഷേപത്തോടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റം കൊണ്ട് വരും. സ്വകാര്യ സർവകലശാലകൾ കേരളത്തിൽ വരുമെന്നും 'പിപ്പിടി' വിദ്യകളുമായി വരുന്നവർ അത് കയ്യിൽ വെച്ചാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പസുകളെ വർഗീയവത്കരിക്കാൻ രാജ്യമാകെ ശ്രമം നടക്കുന്നു. വിവിധ കമ്മീഷനുകൾ സമർപ്പിച്ച റിപ്പോർട്ടുകൾ മുഖവിലയ്‌ക്കെടുത്ത് ഉന്നത വിദ്യാഭ്യസ രംഗത്തിന്റെ ശാക്തീകരണം ഉടൻ നടപ്പിലാക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.


TAGS :

Next Story