Quantcast

'നാടിന്റെ പുരോഗതിക്ക് വേണ്ടിയുള്ള പരിപാടി എങ്ങനെ ധൂർത്താകും?'; പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി

ഇവിടെ ഒന്നും നടക്കില്ല എന്നൊരു ചിത്രം ഉണ്ടാക്കാനാണ് ചിലരുടെ ശ്രമമെന്നും മുഖ്യമന്ത്രി

MediaOne Logo

Web Desk

  • Updated:

    2023-09-24 15:53:41.0

Published:

24 Sep 2023 2:44 PM GMT

നാടിന്റെ പുരോഗതിക്ക് വേണ്ടിയുള്ള പരിപാടി എങ്ങനെ ധൂർത്താകും?; പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി
X

തിരുവനന്തപുരം: സർക്കാർ പരിപാടികളായ ജനകീയവും കേരളീയവും ബഹിഷ്കരിച്ചതിൽ പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 'പരിപാടിയിൽ പങ്കെടുക്കുന്നതിന് എന്താണ് കുഴപ്പം എന്ന് മനസിലാകുന്നില്ല. നാടിനോടും ജനങ്ങളോടുമല്ല പ്രതിപക്ഷത്തിന് സ്നേഹം. നാടിന്റെ പുരോഗതിക്ക് വേണ്ടി നടത്തുന്ന പരിപാടി എങ്ങനെയാണ് ധൂർത്ത് ആകുക?. ഇവിടെ ഒന്നും നടക്കില്ല എന്നൊരു ചിത്രം ഉണ്ടാക്കാനാണ് ചിലരുടെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സഹകരണ മേഖലയെ തകർക്കാൻ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവിടുത്തെ നിക്ഷേപങ്ങൾ ചില മൾട്ടി നാഷണൽ കമ്പനികളിലേക്ക് വലിക്കാൻ ശ്രമം നടക്കുന്നു. സഹകരണ മേഖലയിൽ നിക്ഷേപിച്ച ഒരു ചില്ലിക്കാശ് പോലും ആർക്കും നഷ്ടപ്പെടില്ല. അക്കാര്യത്തിൽ സർക്കാർ തന്നെ നിക്ഷേപകർക്ക് ഉറപ്പ് നൽകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാട് പൂർണമായി വിശ്വാസം അർപ്പിച്ച മേഖലയാണ് സഹകരണ മേഖല. അതിനെ തകർക്കാമെന്ന് ആരും കരുതേണ്ട.അത് വെറും വ്യാമോഹം മാത്രമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.


TAGS :

Next Story