Quantcast

മേഖല അവലോകന യോഗങ്ങൾ ഭരണനിർവഹണത്തിൻ്റെ പുതിയ മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

അവലോകന യോഗത്തിലൂടെ സംസ്ഥാന തലത്തിൽ പരിഗണിക്കേണ്ട 697 പ്രശ്‌നങ്ങൾ കണ്ടെത്തിയെന്നും ഇതിൽ 582 പ്രശ്നങ്ങൾ പരിഹരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-10-12 15:56:29.0

Published:

12 Oct 2023 1:45 PM GMT

മേഖല അവലോകന യോഗങ്ങൾ ഭരണനിർവഹണത്തിൻ്റെ പുതിയ മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
X

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മേഖല അവലോകന യോഗങ്ങൾ ജനപങ്കാളിത്തോടു കൂടിയുള്ള വികസനത്തിന്റെയും ഭരണനിർവഹണത്തിന്റെയും പുതിയ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ സംവിധാനങ്ങളുടെയും സമൂഹത്തിന്റെയും ക്രിയാത്മകവും സജീവവുമായ പങ്കാളിത്തം ഉറപ്പുവരുത്തി മുന്നോട്ട് പോകേണ്ടതാണ് ജനാധിപത്യമെന്ന ഉറച്ച ബോധ്യത്തോടെയാണ് ഇത്തരം യോഗങ്ങൾ സംഘടിപ്പിച്ചത്. സംസ്ഥാന മന്ത്രി സഭയൊന്നാകെ ഓരോ ജില്ലയിലെയും വികസന പ്രശ്‌നങ്ങളും ഭരണപരമായ വിഷയങ്ങളും ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ച ചെയ്തു ആവശ്യമായ തീരുമാനങ്ങളെടുക്കാനാണ് മേഖലാ യോഗങ്ങൾ സംഘടിപ്പിച്ചത്. ഇത് പുതിയൊരു ഭരണ നിർവർഹണ രീതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓരോ ജില്ലയിലെയും പ്രധാന പ്രശ്‌നങ്ങൾ ജില്ലാകല്ക്ടറുടെ നേതൃത്വത്തിലാണ് കണ്ടെത്തിയത്. ഇവയിൽ സംസ്ഥാന തലത്തിൽ പരിഗണിക്കേണ്ട 697 പ്രശ്‌നങ്ങളും ജില്ലാതലത്തിൽ പരിഗണിക്കേണ്ട 265 വിഷയങ്ങളുമാണ് കണ്ടെത്തിയത്. ഇവയിൽ പ്രധാനപ്പെട്ട 162 പ്രശ്‌നങ്ങളാണ് നാല് അവലോകനയോഗങ്ങളിലായി ചർച്ച ചെയ്തത്. ജില്ലാ തലത്തിൽ കണ്ടെത്തിയ വിഷയങ്ങളിൽ 263 എണ്ണം ഇതിനകം തീർപ്പാക്കിയിട്ടുണ്ട്. രണ്ടു പ്രശ്‌നങ്ങളിൽ നടപടി പുരോഗമിക്കുകയാണ്. സംസ്ഥാന തലങ്ങളിലുള്ളവയിൽ 582 എണ്ണം പരിഹരിക്കാനായിട്ടുണ്ട്. കൂടാതെ 115 പ്രശ്‌നങ്ങളിൽ നടപടി പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിയുടെ ഗുണഫലങ്ങൾ കാര്യമായി ജനങ്ങളിലേക്ക് എത്തിക്കുക. സമയ ബന്ധിതമായി അവ പൂർത്തിയാക്കുക. പ്രാദേശിക പ്രശ്‌നങ്ങൾ സമഗ്രതയോടെ കൈകാര്യം ചെയ്യുക തുടങ്ങിയവക്കെല്ലാം മേഖലാ അവലോകന യോഗങ്ങൾ സഹായകമായി. കൂടാതെ നവ കേരള കർമ പദ്ധതിയുടെ പേരിൽ വിവിധ മിഷനുകളുടെ പുരോഗതി വിലയിരുത്തി അവയുടെ പുരോഗതിക്ക് എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കിൽ അവയക്ക് പരിഹാരം കണ്ടെത്താനും ഇതിന്റെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കും മേഖല അവലോകനയോഗങ്ങൾ പുതിയ ഊർജം പകർന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു.

TAGS :

Next Story