ഭൂനിയമ ഭേദഗതി ചരിത്രപരമായ നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കുടിയേറ്റ ജനതയെ വിശ്വാസത്തിലെടുത്ത പ്രവർത്തനമാണ് സർക്കാർ നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു
ഇടുക്കി: ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങളിൽ സർക്കാരിന് ഒന്നും മറച്ച് വെക്കാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനകീയ വിഷയങ്ങളിൽ ഒരുമിച്ചു നിൽക്കുന്നതിന് പകരം അനാവശ്യ ഭീതി ഉണ്ടാക്കാൻ ചിലർ ശ്രമിച്ചെങ്കിലും കുടിയേറ്റ ജനതയെ വിശ്വാസത്തിലെടുത്ത പ്രവർത്തനമാണ് സർക്കാർ നടത്തിയത്. ഭൂനിയമ ഭേദഗതി ചരിത്രപരമായ നേട്ടമാണെന്നും പട്ടയപ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭൂനിയമ ഭേദഗതി നടപ്പാക്കിയ സർക്കാരിന് എൽ.ഡി.എഫ് ഇടുക്കി ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ രാജൻ തുടങ്ങിയവരും ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
Next Story
Adjust Story Font
16