മുഖ്യമന്ത്രി പിണറായി വിജയൻ കളമശ്ശേരിയിലെ സ്‌ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു
മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ കെ.രാജന്‍, പി.രാജീവ്, വീണാ ജോർജ്, റോഷി അഗസ്റ്റിന്‍ എന്നിവരുമുണ്ടായിരുന്നു
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ സ്‌ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലെത്തി. തുടര്‍ന്ന് ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിലുള്ളവരെ കാണാനും മുഖ്യമന്ത്രി എത്തി.
മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ കെ.രാജന്‍, പി.രാജീവ്, വീണാ ജോർജ്, റോഷി അഗസ്റ്റിന്‍ എന്നിവരുമുണ്ടായിരുന്നു. ഡി.ജി.പി. അടക്കമുള്ള ഉന്നതോദ്യോഗസ്ഥരും സ്ഥലത്ത് എത്തി.
അതേസമയം കളമശ്ശേരി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ നാടിന്റെ സമാധാനാന്തരീക്ഷം നിലനിർത്താന്‍ പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ പാർട്ടികള്‍. വിദ്വേഷ പ്രചാരണത്തിനെതിരെ കർശന നടപടി സ്വീകരിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന സർവ്വകക്ഷിയോഗത്തില്‍ തീരുമാനിച്ചു.
എം.വി ഗോവിന്ദനും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖനുമെതിരെ യോഗത്തില്‍ വിമർശനമുണ്ടായി.
കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിദ്വേഷ പ്രചരണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി സർവ്വകക്ഷി യോഗം വിളിച്ചത്. എല്ലാ കക്ഷിനേതാക്കളും പങ്കെടുത്ത യോഗത്തില്‍ സംസ്ഥാനത്തെ സമാധാനാന്തരീക്ഷം നിലനിർത്താനുള്ള പിന്തുണ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. പ്രകോപനത്തിന് വശംവദരാകരുതെന്നും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Watch Video Report
Adjust Story Font
16