Quantcast

കാഫിർ സ്‌ക്രീൻഷോട്ട്: യഥാർഥ കാര്യങ്ങൾ പുറത്തുവരുമെന്ന് മുഖ്യമന്ത്രി

സ്‌ക്രീൻഷോട്ടിന് പിന്നിൽ യു.ഡി.എഫ് ആണെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ആരോപണം.

MediaOne Logo

Web Desk

  • Published:

    20 Aug 2024 3:03 PM GMT

CM Pinarayi Vijayan
X

തിരുവനന്തപുരം: കാഫിർ സ്‌ക്രീൻഷോട്ട് വിവാദത്തിൽ യഥാർഥ കാര്യങ്ങൾ പുറത്തുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌ക്രീൻഷോട്ട് ആദ്യം പങ്കുവെച്ചത് ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് ആണെന്ന പൊലീസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

''പൊലീസ് കൃത്യമായി അന്വേഷിക്കുന്നുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ ഭാഗമായ വിവരങ്ങളാണ് പുറത്തുവന്നത്. അതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഒരു സംശയവും വേണ്ട, എന്താണോ യഥാർഥ കാര്യങ്ങൾ അത് പുറത്തുകൊണ്ടുവരും''-മുഖ്യമന്ത്രി പറഞ്ഞു.

കാഫിർ സ്‌ക്രീൻഷോട്ട് ആദ്യം പങ്കുവെച്ചത് ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് റിബേഷ് ആണെന്നാണ് പൊലീസ് റിപ്പോർട്ട്. എന്നാൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്നും റിബേഷിനെ ക്രൂശിക്കാൻ അനുവദിക്കില്ലെന്നുമായിരുന്നു ഡി.വൈ.എഫ്.ഐ നിലപാട്. സ്‌ക്രീൻഷോട്ടിന് പിന്നിൽ യു.ഡി.എഫ് ആണെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ആരോപണം.

TAGS :

Next Story