Quantcast

സ്‌കിറ്റ്, സിനിമ, വീഡിയോ... ലഹരിക്കെതിരെ സർക്കാർ ഇറങ്ങുമെന്ന് മുഖ്യമന്ത്രി

ഒക്ടോബർ 2 മുതൽ നവംബർ 2 വരെ തീവ്ര പ്രചാരണ പരിപാടികൾ

MediaOne Logo

Web Desk

  • Updated:

    2022-09-16 13:31:10.0

Published:

16 Sep 2022 12:52 PM GMT

സ്‌കിറ്റ്, സിനിമ, വീഡിയോ... ലഹരിക്കെതിരെ സർക്കാർ ഇറങ്ങുമെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിക്കെതിരെയുള്ള ബഹുമുഖ പദ്ധതിക്ക് ഒക്ടോബർ 2ന് തുടക്കമിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബർ 2 മുതൽ നവംബർ 2 വരെ തീവ്ര പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും സിനിമ, സീരിയൽ, കായിക മേഖലയിലുള്ളവർ പങ്കാളികളാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന തലത്തിൽ മുഖ്യമന്ത്രി അധ്യക്ഷനായ സമിതി പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് പറഞ്ഞു. വിവിധ തലങ്ങളിൽ സമിതികൾ രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്‌ക്കൂൾ പരിസരത്ത് ഒരു തരത്തിലും ലഹരി വിൽപ്പന അനുവദിക്കില്ലെന്നും 2022 സെപ്തംബർ 15 വരെയൊയി ഈ കുറ്റത്തിന് 16,986 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 18, 743 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മയക്കുമരുന്ന്‌ സാമൂഹ്യ വിപത്തായി മാറിയെന്നും ലഹരി മരുന്നു ഉൽപ്പാദനം രാജ്യത്തിന് അപ്പുറത്തേക്ക് വ്യാപിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. നവംബർ ഒന്നിന് ലഹരി വിരുദ്ധ ചങ്ങല സംഘടിപ്പിക്കുമെന്നും സ്‌കൂൾ തലത്തിൽ അന്ന് ലഹരി വസ്തുക്കൾ കത്തിക്കുമെന്നും അറിയിച്ചു. ലഹരി വിരുദ്ധ കലാപരിപാടികളും സംഘടിപ്പിക്കുമെന്നും പരിശീലനത്തിന് കേന്ദ്രീകൃത രൂപം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Chief Minister pinarayi Vijayan said that the government will come out against drug addiction

TAGS :

Next Story