വിമാനത്തിലെ പ്രതിഷേധം: ജയരാജനെതിരെ നടപടിയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി
'ഇ.പി ജയരാജനെതിരെയുള്ള യാത്രാവിലക്ക് പൊലീസ് പരിഗണിക്കില്ല'
തിരുവനന്തപുരം: വിമാനത്തിലുണ്ടായ പ്രതിഷേധംത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ പൊലീസ് നടപടിയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ.പി ജയരാജനെതിരെയുള്ള യാത്രാവിലക്ക് പൊലീസ് പരിഗണിക്കില്ല. കയ്യേറ്റം ചെയ്തെന്ന് പ്രതികൾ ആരോപിക്കുന്ന മുഖ്യമന്ത്രിയുടെ സ്റ്റാഫിനെതിരേ യാത്രാവിലക്കില്ലാത്തതാണ് പൊലീസിൻ്റെ പിടിവള്ളി. ഇ.പിയുടെ നടപടി അക്രമത്തെ പ്രതിരോധിച്ചതാണെന്ന നിലപാടിൽ അന്വേഷണ സംഘം ഉറച്ചു നിൽക്കുന്നതായും മുഖ്യമന്ത്രി കൂട്ടി ച്ചേർത്തു.
മൂന്നാഴ്ചത്തേക്കാണ് ജയരാജനെതിരെ ഇൻഡിഗോ കമ്പനി യാത്രാ വിലക്കേർപെടുത്തിയിരിക്കുന്നത്. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും രണ്ടാഴ്ചത്തെ യാത്രാ വിലക്ക് ഏർപെടുത്തിയിട്ടുണ്ട്. ഇൻഡിഗോ നടത്തിയ ആഭ്യന്തര അന്വേഷണത്തെ തുടർന്നാണ് നടപടി.
എന്നാൽ ഇക്കാര്യത്തിൽ തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് ജയരാജന്റെ പ്രതികരണം. അച്ചടക്ക നടപടിയെ കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല. ഇൻഡിഗോ വൃത്തികെട്ട കമ്പനിയാണ് താനും കുടുംബവും ഇനിയതിൽ യാത്രചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16