ഒരു പിആർ ഏജൻസിയുടെയും സഹായം വേണ്ടി വന്നിട്ടില്ല, സർക്കാരിന് ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പുണ്ട്; സഭയിൽ മുഖ്യമന്ത്രിയുടെ മറുപടി
മലപ്പുറത്തിനെതിരെ പരാമർശം നടത്തിയിട്ടില്ലെന്നും അദ്ദേഹം നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിൽ വ്യക്തമാക്കി
തിരുവനന്തപുരം: പിആർ ഏജൻസി വിവാദത്തിൽ നിയമസഭയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പിആർ ഏജൻസിയുടെയും സഹായം ഒരിക്കലും വേണ്ടി വന്നിട്ടില്ലെന്നുെ വാർത്തകളും വിവരങ്ങളും ജനങ്ങളിലേക്ക് എത്തിക്കാൻ സർക്കാരിന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പുണ്ടെന്നും മുഖ്യമന്ത്രി സഭിയിൽ പറഞ്ഞു. അതിനായി ഒരു പിആർ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ദ ഹിന്ദു പ്രതിനിധി അഭിമുഖം നടത്തുന്ന സമയത്ത് പിആർ ഏജൻസി പ്രതിനിധി ഒപ്പം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ ഉത്തരം നൽകിയില്ല. മലപ്പുറത്തിനെതിരെ പരാമർശം നടത്തിയിട്ടില്ലെന്നും അദ്ദേഹം നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിൽ വ്യക്തമാക്കി.
എ.ഡി.ജി.പിക്കെതിരായ അന്വേഷണ റിപ്പോർട്ടിന്മേലും നിയമസഭയിൽ സർക്കാർ വ്യക്തമായ മറുപടി നൽകിയില്ല. വിഷയത്തിൽ ഈ മാസം 5ന് ഡിജിപി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നുവെന്നും ഈ റിപ്പോർട്ട് പരിശോധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
Adjust Story Font
16