Quantcast

'മുഖ്യമന്ത്രിയുടെ ശിപാർശ തള്ളാനാവില്ല'; സജി ചെറിയാന്റെ സത്യപ്രതിജ്ഞയിൽ ഗവർണർക്ക് നിയമോപദേശം

ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ചത്.

MediaOne Logo

Web Desk

  • Published:

    1 Jan 2023 5:58 AM GMT

മുഖ്യമന്ത്രിയുടെ ശിപാർശ തള്ളാനാവില്ല; സജി ചെറിയാന്റെ സത്യപ്രതിജ്ഞയിൽ ഗവർണർക്ക് നിയമോപദേശം
X

തിരുവനന്തപുരം: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള മുഖ്യമന്ത്രിയുടെ ശിപാർശ തള്ളാനാവില്ലെന്ന് ഗവർണർക്ക് നിയമോപദേശം. ഒരാളെ മന്ത്രിയാക്കണം എന്ന് മുഖ്യമന്ത്രി ശിപാർശ നടത്തിക്കഴിഞ്ഞാൽ സത്യപ്രതിജ്ഞക്ക് സൗകര്യമൊരുക്കുക എന്നത് ഗവർണറുടെ ഭരണഘടനാപരമായ ചുമതലയാണ്. സത്യപ്രതിജ്ഞ തടയാൻ ഗവർണർക്ക് അധികാരമല്ലെന്നാണ് നിയമോപദേശത്തിൽ പറയുന്നത്.

അതേസമയം വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്താൻ ഗവർണർക്ക് അവകാശമുണ്ട്. ഭരണഘടനയെ അധിക്ഷേപിച്ചുവെന്ന ആരോപണമുള്ള സജി ചെറിയാൻ വീണ്ടും മന്ത്രിയാകുന്നതിൽ ചിലപ്പോൾ ഗവർണർ സർക്കാരിനോട് കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കാൻ സാധ്യതയുണ്ട്. അതിന് സർക്കാർ വേഗത്തിൽ മറുപടി നൽകിയാൽ ജനുവരി നാലിന് തന്നെ സത്യപ്രതിജ്ഞ നടന്നേക്കും.

TAGS :

Next Story