ആനയെ മയക്ക് വെടി വെയ്ക്കാന്‍ വൈകിയതില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വനംമന്ത്രിക്ക് വിശദീകരണം നല്‍കി
മനഃപ്പൂർവം വീഴ്ച്ച വരുത്തിയിട്ടില്ലെന്ന് ഗംഗ സിംഗ് വനംമന്ത്രിയെ നേരിൽ അറിയിച്ചു. പ്രിൻസിപ്പൽ സെക്രട്ടറിയുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു
പി.എം ൨ എന്ന ആന
വയനാട്: ബത്തേരിയിൽ നഗരമധ്യത്തിൽ ഭീതി പരത്തിയ പി.എം 2 എന്ന ആനയെ മയക്ക് വെടി വെയ്ക്കാനുള്ള ഉത്തരവ് വൈകിയതിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ വനംമന്ത്രിക്ക് വിശദീകരണം നൽകി. മനഃപ്പൂർവം വീഴ്ച്ച വരുത്തിയിട്ടില്ലെന്ന് ഗംഗ സിംഗ് വനംമന്ത്രിയെ നേരിൽ അറിയിച്ചു. പ്രിൻസിപ്പൽ സെക്രട്ടറിയുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.
ആനയെ മയക്ക് വെടി വെയ്ക്കാൻ ഉത്തരവ് നൽകുന്നതിൽ വനംവകുപ്പ് വലിയ രീതിയിലുള്ള വീഴ്ച കാലതമാസവുമുണ്ടാക്കിയെന്ന ആരോപണമുയർന്നിരുന്നു. ഇതേത്തുടർന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിങ്ങിനോട് മന്ത്രി വിശദീകരണം തേടിയത്.
Next Story
Adjust Story Font
16