കോഴിക്കോട്ട് വസ്ത്രം മാറിയെടുക്കാൻ എത്തിയ 12 വയസുകാരന് തുണിക്കടയിലെ ജീവനക്കാരന്‍റെ മര്‍ദനം
കുട്ടിയെ അശ്വന്ത് കടയ്ക്കുള്ളിലൂടെ വലിച്ചിഴക്കുന്നതും തള്ളിയിടുന്നതും വീഡിയോയിൽ കാണാം

കോഴിക്കോട്: കോഴിക്കോട് തൊട്ടിൽപ്പാലത്ത് 12 വയസുകാരന് നേരെ തുണിക്കടയിലെ ജീവനക്കാരന്‍റെ ആക്രമണം. വസ്ത്രം മാറിയെടുക്കാൻ എത്തിയ കുട്ടിക്കാണ് മർദനമേറ്റത്. കുട്ടി കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആക്രമിച്ച അശ്വന്തിനെ പൊലീസ് പിടികൂടി. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. വ്യാഴാഴ്ചയാണ് കുട്ടി കുടുംബത്തോടൊപ്പം കടയിൽ ഡ്രസ് എടുക്കാൻ ചെന്നത്. തൊട്ടടുത്ത ദിവസം മാറിയെടുക്കാൻ ചെന്നപ്പോഴാണ് അതിക്രമം ഉണ്ടാകുന്നത്. കുട്ടിയെ അശ്വന്ത് കടയ്ക്കുള്ളിലൂടെ വലിച്ചിഴക്കുന്നതും തള്ളിയിടുന്നതും വീഡിയോയിൽ കാണാം.
Updating....
Next Story
Adjust Story Font
16