ശിശുമരണങ്ങൾ തുടർക്കഥയാകുമ്പോഴും അട്ടപ്പാടിയിൽ പോഷകാഹാര പുനരധിവാസ കേന്ദ്രങ്ങൾ പൂട്ടുന്നു
പുതിയ സാമ്പത്തിക വർഷത്തേക്ക് ഈ കേന്ദ്രങ്ങൾക്ക് ഒരു രൂപ പോലും നാഷണൽ ഹെൽത്ത് മിഷൻ അനുവദിച്ചിട്ടില്ല.
പാലക്കാട്: അട്ടപ്പാടിയിലെ പോഷകാഹാരക്കുറവ് പരിക്കാൻ ആരംഭിച്ച പോഷകാഹാര പുനരധിവാസ കേന്ദ്രങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ . ശിശു മരണങ്ങൾ തുടരുന്നതിനിടയിലാണ് അഗളി , ഷോളയൂർ എൻ.ആർ.സികൾ അടച്ച് പൂട്ടാൻ നീക്കം നടക്കുന്നത്. പുതിയ സാമ്പത്തിക വർഷത്തേക്ക് ഈ കേന്ദ്രങ്ങൾക്ക് ഒരു രൂപ പോലും നാഷണൽ ഹെൽത്ത് മിഷൻ അനുവദിച്ചിട്ടില്ല.
കേരളത്തിൽ ആകെ നാല് എന്‍.ആര്‍.സികളാണ് ഉള്ളത്. പോഷകാഹാരക്കുറവ് മൂലം കുഞ്ഞുങ്ങൾ മരിക്കുന്ന പശ്ചാത്തലത്തിൽ 2013ലാണ് അട്ടപ്പാടിയിലെ അഗളി , പുതൂർ , ഷോളയൂർ പഞ്ചായത്തുകളിൽ പോഷകാഹാര പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിച്ചത്. ആദിവാസി കുഞ്ഞുങ്ങളുടെ ചികിത്സ , കുട്ടികൾക്കും , അമ്മമാർക്കും പോഷകാഹാരം നൽകൽ, കൗൺസിലിങ്ങ്, ഊരിലെത്തി ആരോഗ്യ പരിശോധന തുടങ്ങി വിവിധ പ്രവർത്തനങ്ങളാണ് നൽകുന്നത്.
എൻ.എച്ച്.എം രാജ്യത്തെ എന്‍.ആര്‍.സികൾ വെട്ടി ചുരുക്കുന്നതിന്റെ ഭാഗമായാണ് അഗളി , ഷോളയൂർ എന്നിവടങ്ങളിലെ എന്‍.ആര്‍.സികൾ നിർത്തലാക്കുന്നത്. പുതിയ ബജറ്റിൽ വയനാട്ടിലെ എന്‍.ആര്‍.സിക്കും, പുതൂരിലേതിനും മാത്രമാണ് ഫണ്ട് അനുവദിച്ചത്. അട്ടപ്പാടിയിൽ നിലവിൽ 70 കുട്ടികൾ ഗുരുതര പോഷകാഹാര കുറവും , 255 കുട്ടികൾ പോഷകാഹാര കുറവും നേരിടുന്നുണ്ട്. ഇതിനിടയിലാണ് കൂടുതൽ സൗകര്യങ്ങളുള്ള അഗളി, ഷോളയൂർ എന്‍.ആര്‍.സികൾ അടച്ചുപൂട്ടുന്നത്.
Adjust Story Font
16