നിപ ബാധിച്ച് മരിച്ച കുട്ടി അമ്പഴങ്ങ കഴിച്ചെന്ന് സംശയം; പ്രദേശത്ത് വവ്വാൽ സാന്നിധ്യം
നിപ ബാധിച്ച് മരിച്ച കുട്ടിയുമായി തിരുവനന്തപുരം, പാലക്കാട് സ്വദേശികൾക്കും സമ്പർക്കം ഉണ്ട്. ആരോഗ്യ വകുപ്പ് വിശദമായ റൂട്ട്മാപ്പ് പുറത്ത് വിട്ടു
മലപ്പുറം: പാണ്ടിക്കാട് 14 വയസുകാരന് നിപ ബാധിച്ചത് കാട്ടമ്പഴങ്ങയിൽ നിന്നാണെന്ന് പ്രാഥമിക നിഗമനം. ഐ.സി.എം.ആര്‍ സംഘം വിശദമായ പരിശോധന നടത്തും. സമ്പര്‍ക്ക പട്ടികയിലുള്ള 13 പേരുടെ പരിശോധന ഫലം ഇന്ന് വരും.
14 കാരന് നിപ വന്നതിൻ്റെ ഉറവിടം ആരോഗ്യ വകുപ്പ് ഏതാണ്ട് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂ.
അതേസമയം കുട്ടിയുടെ സുഹൃത്തുക്കളാരും കാട്ടമ്പഴങ്ങ കഴിച്ചിട്ടില്ല. കുട്ടി അമ്പഴങ്ങ ഭക്ഷിച്ച സ്ഥലത്ത് വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും ഉൾപെടെ 13 പേരുടെ പരിശോധന ഫലം ഇന്ന് വരും. ഐ.സി.എം.ആർ സംഘം മഞ്ചേരി മെഡിക്കൽ കോളജ് സന്ദർശിക്കും. നിപയുടെ ഉറവിടം സംബന്ധിച്ച പരിശോധനയിൽ ഐ.സി.എം.ആറിലെ ശാസ്ത്രജ്ഞരും പങ്കാളികളാകും. പുന്നെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൊബൈൽ ലാബ് എത്തുന്നതോടെ പരിശോധനകൾ വേഗത്തിലാകും.
അതിനിടെ നിപ ബാധിച്ച് മരിച്ച കുട്ടിയുമായി തിരുവനന്തപുരം, പാലക്കാട് സ്വദേശികൾക്കും സമ്പർക്കം ഉണ്ട്. ആരോഗ്യ വകുപ്പ് വിശദമായ റൂട്ട്മാപ്പ് പുറത്ത് വിട്ടു. സമ്പർക്ക പട്ടികയിലുള്ള ആറ് പേർക്ക് പനിയുണ്ട്. കുട്ടിയെ ചികിത്സിച്ച നഴ്സ് ഉൾപെടെ രണ്ട് പാലക്കാട് ജില്ലക്കാർ നിരീക്ഷണത്തിലാണ്.
കുട്ടി ചികിത്സക്ക് എത്തിയ ആശുപത്രിയിൽ അതേസമയം ചികിത്സക്ക് വന്ന തിരുവനന്തപുരം സ്വദേശിക്ക് കടുത്ത പനി തുടരുകയാണ്. ഇദ്ദേഹത്തിനെപ്പം ഉണ്ടായിരുന്ന മറ്റൊരാളും ഇവരോടെപ്പം സഞ്ചരിച്ച മറ്റ് രണ്ട് പേരും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.
Adjust Story Font
16