പാലക്കാട്ടെ ബാല വിവാഹം; ക്ഷേത്രം ക്ലർക്കിനെ സസ്പെന്‍ഡ് ചെയ്തു
വധൂ വരന്മാരുടെ പ്രായം തെളിയിക്കുന്ന രേഖ സൂക്ഷിക്കാത്തതിനാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്
പാലക്കാട്: ചെർപ്പുളശ്ശേരി തൂത ക്ഷേത്രത്തിൽ ബാലവിവാഹം നടത്തിയ കേസിൽ ക്ഷേത്രം ക്ലർക്കിന് സസ്പെൻഷൻ. തൂത ക്ഷേത്രത്തിലെ ക്ലർക്ക് രാമകൃഷ്ണനെയാണ് സസ്പെന്റ് ചെയ്തത്. ജൂൺ 28നാണ് ക്ഷേത്രത്തിൽ ബാല വിവാഹം നടന്നത്. വധൂ വരന്മാരുടെ പ്രായം തെളിയിക്കുന്ന രേഖ സൂക്ഷിക്കാത്തതിനാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
32 വയസുള്ളയാള്‍ 16 വയസുള്ള കുട്ടിയെ വിവാഹം ചെയ്തെന്നാണ് പരാതി. സംഭവത്തിൽ ചൈൽഡ് വെൽഫയർ കമ്മിറ്റി പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ബാലവിവാഹ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. വരൻ, പെൺകുട്ടിയുടെ അച്ഛൻ, അമ്മ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
അതേസമയം, വരൻ, പെൺകുട്ടിയുടെ അച്ഛൻ, അമ്മ ഇവരുടെ അടുത്ത ബന്ധുക്കള്‍ എന്നിവര്‍ ഇപ്പോള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
Next Story
Adjust Story Font
16