Quantcast

‘കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് കുറ്റകരമല്ല’; ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയിൽ അപ്പീല്‍

വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ ചില്‍ഡ്രന്‍ അലയന്‍സാണ് സുപ്രിം കോടതിയെ സമീപിച്ചത്

MediaOne Logo

Web Desk

  • Published:

    12 Aug 2024 11:34 AM GMT

Supreme Court Dismisses Plea Against Centres Decision To Cancel UGC-NET Exam
X

ഡൽഹി: കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തത് കുറ്റകരമല്ലെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീല്‍. വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ ചില്‍ഡ്രന്‍ അലയന്‍സ് നല്‍കിയ അപ്പീലിലില്‍ കേരള പൊലീസിന് സുപ്രിംകോടതി നോട്ടീസയച്ചു.

ഇത്തരം വീഡിയോ ബോധപൂർവം ഡൗൺലോഡ് ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ അതിനായി സൂക്ഷിക്കുകയോ ചെയ്താൽ മാത്രമേ പോക്സോ പ്രകാരമുള്ള കുറ്റകൃത്യം നിലനിൽക്കൂവെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

കുട്ടികൾ ഉൾപ്പെട്ട ലൈംഗിക ദൃശ്യങ്ങൾ മൊബൈലിൽ കണ്ടെത്തിയതിന്റെ പേരിൽ തൃശൂർ അതിവേഗ കോടതി കുറ്റക്കാരനായി വിധിച്ച ഉത്തരവ് ചോദ്യം ചെയ്ത് തൃശൂർ സ്വദേശി നൽകിയ ഹരജി തീർപ്പാക്കിയായിരുന്നു.

TAGS :

Next Story