ഡോക്ടറില്ലാതെ പ്രസവമെടുത്ത സംഭവം: മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കോഴിക്കോട് ഡി.എം.ഒക്ക് നിർദേശം നൽകിയത്
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറില്ലാതെ പ്രസവമെടുത്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കോഴിക്കോട് ഡി.എം.ഒക്ക് നിർദേശം നൽകിയത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പ്രസവ വേദനയെ തുടർന്ന് ഡോക്ടർ നിർദേശിച്ച പ്രകാരമാണ് കുടുക്കിലുമാരം സ്വദേശി ആതിരയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവ സമയത്ത് പക്ഷേ ഡോക്ടർ അടുത്തില്ലായിരുന്നുവെന്ന് ആതിര പറയുന്നു.
രക്തസ്രാവത്തെ തുടർന്ന് അവശനിലയിലായ ആതിരയെ ആംബുലൻസിലാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. പിന്നെ രണ്ട് ദിവസം ഐ.സി.യുവിൽ. വാർഡിലേക്ക് മാറ്റിയ ആതിരക്കും കുഞ്ഞിനും ഇപ്പോൾ ആരോഗ്യപ്രശ്‌നങ്ങളില്ല. എന്നാൽ ആരോപണങ്ങൾ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ നിഷേധിച്ചു. പ്രസവസമയത്ത് ഡോക്ടർ ഉണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. മീഡിയവൺ വാർത്തയുടെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.
Adjust Story Font
16