ചിൽഡ്രൻസ് ഹോം കേസ്: പെൺകുട്ടികളിലൊരാൾ കൈ ഞരമ്പു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
ഇന്നലെ രാത്രിയാണ് സംഭവം
കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടികളിൽ ഒരാൾ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാത്രിയാണ് പെൺകുട്ടി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
കോഴിക്കോട് ചിൽഡ്രൻസ് ഹോമിലെ പ്രശ്നങ്ങൾ വിലയിരുത്താൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി അടിയന്തര യോഗം ചേരുന്നു. ഹോമിൽ സുരക്ഷ ഇല്ലെന്ന് പെൺകുട്ടികൾ പരാതി പറഞ്ഞിരുന്നു. കുട്ടിയെ വിട്ടുകിട്ടണമെന്ന പെൺകുട്ടികളിൽ ഒരാളുടെ അമ്മ കലക്ടർക്ക് നൽകിയ കത്തും യോഗത്തിൽ ചർച്ച ചെയ്യും. കേസിലെ പ്രതികളിൽ ഒരാൾ ചേവായൂർ സ്റ്റേഷനിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച കേസില്‍ അന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും.
ചിൽഡ്രൻസ് ഹോമിൽ സുരക്ഷ ഇല്ലെന്നും മാനസിക സമ്മർദ്ദമുണ്ടെന്നും ആറു പെൺകുട്ടികൾ മൊഴി നൽകിയിരുന്നു. കുട്ടികൾ ചിൽഡ്രൻസ് ഹോമിൽ സുരക്ഷിതരല്ലെന്നും മകളെ വീട്ടിലേക്ക് കൊണ്ടു പോകാൻ അനുവദിക്കണമെന്നും കാണിച്ച് ഒരു പെൺകുട്ടിയുടെ അമ്മ കലക്ടർക്ക് പകത്ത് നൽകിയിരുന്നു .ആ കത്ത് കലക്ടർ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി. ഈ കാര്യങ്ങളെല്ലാം ചർച്ച ചെയ്യാനാണ് അടിയന്തര യോഗം ചേരുന്നത്.
പെൺകുട്ടികൾക്ക് പറയാനുളളതും ചൈൽഡ് വെൽഫെയർ കമ്മിറ്റി കേൾക്കും. പെൺകുട്ടികളെ കാണാതായ കേസിൽ അറസ്റ്റിലായ രണ്ടു പ്രതികളിൽ ഒരാൾ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത് ഗുരുതര സുരക്ഷാവീഴ്ചയാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.പ്രതികളുടെ ചുമതലയുള്ള രണ്ടു പൊലിസുകാർക്കെതിരെ നടപടിയുണ്ടായേക്കും . പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ നാളെ അപേക്ഷ നൽകും. ഇതിനിടെ ചിൽഡ്രൻസ് ഹോമിലെത്തിയ മാധ്യമ പ്രവർത്തകരോട് സംസാരിക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടികൾ ബഹളം വെച്ചു.
News Summary : Children's Home Case: One of the girls attempted suicide
Adjust Story Font
16