Quantcast

ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം; അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഇന്ന് പരാതി നൽകും

കേരള സർവകലാശാലാ വിസി ഡോ മോഹനൻ കുന്നുമ്മലിനാണ്‌ വിശദമായ പരാതി നൽകുക

MediaOne Logo

Web Desk

  • Updated:

    2023-01-30 03:11:07.0

Published:

30 Jan 2023 2:55 AM GMT

Chintha Jerome
X

ചിന്ത ജെറോം

തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഇന്ന് പരാതി നൽകും. കേരള സർവകലാശാലാ വിസി ഡോ മോഹനൻ കുന്നുമ്മലിനാണ്‌ വിശദമായ പരാതി നൽകുക.


വിദഗ്ധ സമിതിയെ നിയമിച്ച് പ്രബന്ധം പുനഃപരിശോധികണമെന്നും പ്രബന്ധത്തിന് മേൽനോട്ടം വഹിച്ച പ്രോ വി സി ഡോ. പി. പി അജയകുമാറിനെതിരെ അന്വേഷണം നടത്തണമെന്നും ചൂണ്ടിക്കാട്ടിയാണ് കാമ്പയിൻ കമ്മിറ്റി പരാതി നൽകുക. വീഴ്ച സംഭവിച്ച പ്രോ വിസി അജയകുമാറിനെ ഗൈഡ് ഷിപ്പിൽ നിന്ന് മാറ്റി നിർത്തണമെന്നും പരാതിയിൽ ഉന്നയിക്കും. ബോധി കോമൺസ് എന്ന വെബ്സൈറ്റിൽ 2010-ൽ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ആശയം ചിന്താ ജെറോം അതേപടി ഉപയോഗിച്ചതായി കണ്ടെത്തിയ സാഹചര്യം കൂടി അന്വേഷിക്കണമെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആവശ്യപ്പെടും.



മലയാളത്തിലെ പ്രശസ്തമായ കവിതകളിലൊന്നായ ചങ്ങമ്പുഴയുടെ 'വാഴക്കുല' വൈലോപ്പിള്ളിയുടേതാണ് എന്നാണ് ചിന്ത സമര്‍പ്പിച്ച ഗവേഷണ പ്രബന്ധത്തിലുള്ളത്.ഇതോടെയാണ് യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധത്തിനെതിരെ പരാതി ഉയര്‍ന്നത്. പ്രബന്ധം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് കേരള സർവകലാശാല വി.സിക്ക് നിവേദനം നൽകിയത്. ചങ്ങമ്പുഴയുടെ പ്രസിദ്ധമായ 'വാഴക്കുല' എന്ന കവിതാ സമാഹാരം രചിച്ചത് കവി വൈലോപ്പിള്ളിയാണെന്നാണ് പ്രബന്ധത്തിലുള്ളത്.



ചങ്ങമ്പുഴക്ക് പകരമായി ചേർത്തിട്ടുള്ള വൈലോപ്പിള്ളിയുടെ പേരും അക്ഷരത്തെറ്റോടെയാണ് രേഖപ്പെടുത്തിയിട്ടുളളത്. പ്രബന്ധത്തിൽ സമാനമായ നിരവധി തെറ്റുകൾ ഉണ്ടെന്ന ആരോപണവും ശക്തമാണ്.



TAGS :

Next Story