Quantcast

ചൊക്രമുടി ഭൂമി കൈയേറ്റം: റവന്യു മന്ത്രിയുടെ ഓഫീസിനും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിക്കും പങ്കെന്ന് ആരോപണം

സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ. സലീം കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ജില്ലാ കൗൺസിൽ അം​ഗം വിനു സ്കറിയ രംഗത്തെത്തിയത്

MediaOne Logo

Web Desk

  • Published:

    7 Oct 2024 10:50 AM GMT

ചൊക്രമുടി ഭൂമി കൈയേറ്റം: റവന്യു മന്ത്രിയുടെ ഓഫീസിനും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിക്കും പങ്കെന്ന് ആരോപണം
X

ഇടുക്കി: ചൊക്രമുടി ഭൂമി കൈയേറ്റത്തില്‍ സിപിഐ നേതാവിനും റവന്യു മന്ത്രിയുടെ ഓഫീസിനുമെതിരെ ആരോപണം. സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ. സലീം കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ജില്ലാ കൗൺസിൽ അം​ഗം വിനു സ്കറിയ രംഗത്തെത്തിയത്.

സലീംകുമാറിൻ്റെ അറിവോടെയാണ് കൈയേറ്റമെന്നാണ് ആരോപണം. ലാഭത്തിൻ്റെ മൂന്നിൽ ഒന്ന് പങ്കുപറ്റിയെന്നും വിനു ആരോപിക്കുന്നു. മന്ത്രിയുടെ ഓഫീസിൽനിന്ന് വഴിവിട്ട ഇടപെടലുണ്ടായെന്നും ഇക്കാര്യത്തില്‍ ജുഡീഷ്യൽ അന്വേഷണം വേണമെന്നും വിനു സ്കറിയ ആവശ്യപ്പെട്ടു.

സംസ്ഥാന കമ്മിറ്റിക്ക് നൽകിയ പരാതിയിൽ നടപടിയുണ്ടിയില്ലെന്നും സിപിഐ നേതാവ് ആരോപിച്ചു. തൻ്റെ പരാതി അന്വേഷിക്കുന്നത് ആരോപണവിധേയനായ ജില്ലാ സെക്രട്ടറിയാണ്. പരാതി ശ്രദ്ധയിൽപെട്ടില്ലെന്നായിരുന്നു മുമ്പ് സലീം കുമാർ പറഞ്ഞതെന്നും വിനു സ്കറിയ പറഞ്ഞു.

Summary: CPI Idukki District Secretary K Salim Kumar and Revenue Minister's office are involved in Chokramudi land-grab, CPI leader alleges

TAGS :

Next Story