Quantcast

ചൂരൽമല, മുണ്ടക്കൈ പുനരധിവാസം; പ്രത്യേക മന്ത്രിസഭാ യോഗം തുടങ്ങി, പ്രതീക്ഷയോടെ ദുരിതബാധിതർ

പരാതികൾ പരിഹരിച്ച് ഒരു മാസത്തിനുള്ളിൽ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനാണ് സർക്കാർ നീക്കം.

MediaOne Logo

Web Desk

  • Updated:

    2024-12-22 11:45:40.0

Published:

22 Dec 2024 9:57 AM GMT

mundakai rehabilitation_wayanad
X

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ പുനരധിവാസം ചർച്ച ചെയ്യുന്നതിനായുള്ള പ്രത്യേക മന്ത്രിസഭാ യോഗം തുടങ്ങി. പുനരധിവാസത്തിനുള്ള കരട് പദ്ധതി രേഖ ചീഫ് സെക്രട്ടറി അവതരിപ്പിക്കും. പുനരധിവാസ പദ്ധതിയുടെ മേൽനോട്ടത്തിന് പ്രത്യേക സമിതി രൂപീകരിക്കും. വീടുവെക്കാൻ സഹായം വാഗ്ദാനം ചെയ്തവരുടെ മുഖ്യമന്ത്രി ചർച്ച നടത്തും.

പുനർനിർമ്മാണത്തിന് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കൽ, നിർമാണ പ്രവൃത്തികൾ എന്നിവ സംബന്ധിച്ച് തീരുമാനം ഇന്നുണ്ടാകും..

പുനരധിവാസത്തിന് സഹായം വാഗ്‌ദാനം ചെയ്‌തവരുടെ യോഗവും ഉടൻ വിളിച്ചു ചേർക്കും. കൂടുതൽ വീടുകൾ വാഗ്‌ദാനം ചെയ്‌തവരെ മുഖ്യമന്ത്രി നേരിട്ട് കാണാനുള്ള തീരുമാനമെടുത്തേക്കും. ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടികയുമായി ബന്ധപ്പെട്ടുണ്ടായ പരാതികളും മന്ത്രിസഭയുടെ പരിഗണനക്ക് വരും. പരാതികൾ പരിഹരിച്ച് ഒരു മാസത്തിനുള്ളിൽ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനാണ് സർക്കാർ നീക്കം.

പുനരധിവാസത്തില്‍ ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി കെ.രാജന്‍ പ്രതികരിച്ചു. എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള പട്ടികയാകും അവസാനമായി ഉണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story