ചോറ്റാനിക്കരയിൽ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ 20കാരി ഗുരുതരാവസ്ഥയില്‍; പ്രതിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി
ആൺസുഹൃത്തിനെ കസ്റ്റഡിയിൽ എടുത്തു
![crime crime](https://www.mediaoneonline.com/h-upload/2025/01/29/1460236-crime.webp)
കൊച്ചി: എറണാകുളം ചോറ്റാനിക്കരയിൽ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവതി ആക്രമിക്കപ്പെട്ടെന്ന് പൊലീസ്. ആൺസുഹൃത്തിനെ കസ്റ്റഡിയിൽ എടുത്തു. യുവതി ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ബോധം തെളിഞ്ഞാൽ പൊലീസ് മൊഴിയെടുക്കും. കുട്ടിയുടെ അമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 2021ലെ പോക്സോ കേസ് അതിജീവിത കൂടിയാണ് യുവതി. ഞായറാഴ്ചയാണ് 20 കാരിയെ അവശനിലയിൽ കണ്ടെത്തിയത്.
നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി. യുവതിയുടെ ആൺസുഹൃത്തിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴുത്തിൽ കയർ മുറുകി പരിക്കേറ്റ നിലയിലായിരുന്നു.
പെണ്‍കുട്ടിയെ ബലാത്സംഗ ചെയ്ത പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഇയാള്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടുണ്ട്. പെൺകുട്ടി 2021ലെ പോക്സോ കേസിലെ ഇരയെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് അമ്മ പറഞ്ഞു. തലച്ചോറിൽ ഗുരുതരമായ പരിക്കുണ്ട്. ആൺസുഹൃത്തിനെ ഭയന്നാണ് വീട്ടിൽ നിന്നും മാറി നിന്നത് . ഇയാൾ മുൻപ് പലതവണ പെൺകുട്ടിയെ ആക്രമിച്ചിട്ടുണ്ട് . സ്ഥിരമായി ഇയാൾ വീട്ടിൽ എത്താറുണ്ട്. ഇയാൾക്കെതിരെ നേരത്തെയും പൊലീസിൽ പരാതി നൽകിയിരുന്നു. ഇയാൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് താൻ വീട്ടിൽ നിന്നും മാറി നിന്നത്. തന്നെ കൊല്ലും എന്നും പലതവണ ഭീഷണിപ്പെടുത്തിയെന്നും അമ്മ പറയുന്നു.
Adjust Story Font
16