Quantcast

ക്രിസ്തുവിന്‍റെ അന്ത്യ അത്താഴ സ്മരണയില്‍ ഇന്ന് പെസഹാ വ്യാഴം

പള്ളികളിൽ പ്രത്യേക പ്രാർഥനയും കാൽകഴുകൽ ശുശ്രൂഷകളും നടക്കും

MediaOne Logo

Web Desk

  • Published:

    6 April 2023 2:48 AM GMT

maundy thursday
X

പെസഹാ വ്യാഴം

തിരുവനന്തപുരം: യേശുക്രിസ്തുവിന്‍റെ അവസാന അത്താഴത്തിന്‍റെ ഓർമ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. പള്ളികളിൽ പ്രത്യേക പ്രാർഥനയും കാൽകഴുകൽ ശുശ്രൂഷകളും നടക്കും. തിരുവനന്തപുരം പട്ടം സെന്‍റ്. മേരീസ് പള്ളിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവ കാർമികത്വം വഹിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ചടങ്ങുകൾ.

പാളയം സെന്‍റ് ജോസഫ്സ് പള്ളിയിലെ ശുശ്രൂഷകൾക്ക് ലത്തീൻ അതിരൂപത അധ്യക്ഷൻ ബിഷപ്പ് തോമസ് ജെ നെറ്റോ നേതൃത്വം നൽകും. യേശുക്രിസ്തു തന്‍റെ ശിഷ്യന്മാരുമൊത്ത് നടത്തിയ അന്ത്യ അത്താഴത്തിന്‍റെ ഓർമക്കായി ആണ് പെസഹ ആചരിക്കുന്നത്. ഓർത്തഡോക്സ് പള്ളികളിൽ പുലർച്ച രണ്ടരയ്ക്ക് വിശുദ്ധ കുർബാനയും പെസഹ ശുശ്രൂഷകളും നടന്നു.

TAGS :

Next Story