Quantcast

പാലക്കാട് സ്കൂളില്‍ പുല്‍ക്കൂട് തകര്‍ത്ത സംഭവം; അന്വേഷണം പുരോഗമിക്കുന്നു

ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-12-24 01:57:27.0

Published:

24 Dec 2024 1:12 AM GMT

Christmas crib vandalised
X

പാലക്കാട്: പാലക്കാട് തത്തമംഗലം സ്കൂളിൽ ക്രിസ്മസ് പുൽക്കൂട് തകർത്ത സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു . ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു . ഗൗരവമുള്ള വിഷയമായാണ് സർക്കാർ സംഭവത്തെ വിലയിരുത്തുന്നത് . കൃത്യമായ നടപടികൾ വേണമെന്ന് മുഖ്യമന്ത്രി അന്വേഷണസംഘത്തിന് നിർദേശം നൽകിയിട്ടുണ്ട്. ചിറ്റൂർ സി.ഐക്കാണ് അന്വേഷണ ചുമതല . വെള്ളിയാഴ്ച നടന്ന ക്രിസ്മസ് ആഘോഷത്തിന് വേണ്ടി ഒരുക്കിയ പുൽക്കൂടാണ് നശിപ്പിച്ചത്.

ഇന്നലെ രാവിലെയാണ് തത്തമംഗലത്ത് സ്‌കൂളിൽ ക്രിസ്മസ് ആഘോഷത്തിന്‍റെ ഭാഗമായി സ്ഥാപിച്ച പുൽക്കൂട് തകർത്ത നിലയിൽ കണ്ടെത്തിയത്. തത്തമംഗലം ജിബിയുപി സ്‌കൂളിലാണ് സംഭവം. വെള്ളിയാഴ്ചയാണ് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളിൽ പുൽക്കൂട് സ്ഥാപിച്ചത്. ഇന്ന് സ്‌കൂളിലെത്തിയ അധ്യാപകരാണ് പുൽക്കൂട് തകർത്ത നിലയിൽ കണ്ടെത്തിയത്.

ആരാണ് പുൽക്കൂട് തകർത്തതെന്ന് നിലവിൽ വ്യക്തമല്ല. ഗേറ്റിനുള്ളിലുണ്ടായിരുന്ന പുൽക്കൂട് നീളമുള്ള വടി ഉപയോഗിച്ചാണ് തകർത്തിരിക്കുന്നത്. സാമൂഹ്യവിരുദ്ധരായിരിക്കാം പുൽക്കൂട് തകർത്തതെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. ആർക്കെതിരെയും കുറ്റം ആരോപിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ച വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ അറസ്റ്റിലായിരുന്നു. പാലക്കാട് നല്ലേപ്പിള്ളി ഗവ: യുപി സ്‌കൂളിലാണ് സംഭവം. ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് പ്രവർത്തകർ എത്തിയത്. പ്രധാനധ്യാപികയെയും അധ്യാപകരെയും ഇവർ അസഭ്യം പറഞ്ഞു. ശ്രീകൃഷ്ണജയന്തിയാണ് ആഘോഷിക്കേണ്ടതെന്നും പ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നു.



TAGS :

Next Story