ക്രിസ്മസ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ച; അറസ്റ്റിലായ പ്യൂണിനെ സസ്പെന്‍ഡ് ചെയ്ത് സ്കൂൾ മാനേജ്മെന്റ്
അന്വേഷണം നടത്തി കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് സ്കൂള്‍ പ്രിന്‍സിപ്പാള്‍

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ചയിൽ അറസ്റ്റിലായ പ്യൂൺ അബ്ദുന്നാസറിനെ സസ്പെൻഡ് ചെയ്ത് സ്കൂൾ മാനേജ്മെന്റ്. അന്വേഷണത്തിന് പൂർണ പിന്തുണയെന്ന് സ്കൂള്‍ പ്രിന്‍സിപ്പാള്‍ അറിയിച്ചു.
മലപ്പുറം മഅ്ദിൻ സ്കൂളിലെ പ്യൂണായിരുന്നു അബ്ദുൽ നാസര്‍. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് മഅ്ദിൻ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ വാർത്ത കുറിപ്പിൽ പറയുന്നു. മുന്‍വർഷങ്ങളിലും ചോദ്യങ്ങള്‍ ചോർത്തിയതായും ചോദ്യം ചെയ്യലിൽ നാസർ മൊഴി നല്കിയിരുന്നു.
ചോദ്യ പേപ്പർ ചോർച്ചയുടെ ബന്ധപ്പെട്ട് എം എസ് സൊല്യൂഷൻസിലെ ഫഹദ് എന്ന അധ്യാപകനെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യങ്ങൾ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടത് ഫഹദ് ആയിരുന്നെന്ന് അന്വേഷണസംഘം പറഞ്ഞു. ഫഹദിന് മറ്റൊരു സ്കൂളുമായി ബന്ധമുണ്ടായിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടർന്ന് ഇതിന്റ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അബ്ദുല്‍ നാസറിനെ ക്രൈംബ്രാഞ്ച് പിടികൂടിയത്. പ്ലസ് വണ്‍ സയന്‍സിന്റെ നാലു വിഷയങ്ങളാണ് ചോർത്തി നൽകിയത്. കഴിഞ്ഞ വർഷവും ഫഹദിന് ചോദ്യങ്ങള്‍ നൽകിയിരുന്നു. ഫഹദിനാണ് ചോദ്യപേപ്പർ കിട്ടിയതെങ്കിലും എംഎസ് സൊലുഷ്യന്‍സ് ഉടമയുൾപ്പെടെയുള്ളവർക്ക് ഇതറിയാമായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് എസ്പി കെ.കെ മൊയ്തീന്‍ കുട്ടി പറഞ്ഞു.
Adjust Story Font
16