Quantcast

ചൂരൽമല ദുരന്തം; കേന്ദ്രസഹായം വൈകുന്നതിനെതിരെ ഒന്നിച്ച് ഭരണ- പ്രതിപക്ഷം, പ്രത്യേക പ്രമേയം പാസാക്കി

വാ​ദപ്രതിവാ​​​ദങ്ങളില്ലാതെ വയനാടിനുവേണ്ടി ഇരുപക്ഷവും ഒരുമിച്ച കാഴ്ചയാണ് ഇന്ന് നിയമസഭയിൽ കണ്ടത്

MediaOne Logo

Web Desk

  • Published:

    14 Oct 2024 10:58 AM GMT

Churalmala Tragedy; special resolution passed  against the delay in central assistance
X

തിരുവനന്തപുരം: വയനാട് ചൂരൽമല ദുരന്തത്തിൽ കേന്ദ്രസഹായം വൈകുന്നതിനെതിരെ നിയമസഭയിൽ ഒന്നിച്ച് ഭരണ- പ്രതിപക്ഷം. കേന്ദ്ര സഹായം ആവശ്യപ്പെട്ട് പ്രത്യേക പ്രമേയം പാസാക്കി. അടിയന്തര സഹായം ഉടൻ ലഭ്യമാക്കണമെന്നും ദുരന്തബാധിതരുടെ കടം എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ടാണ് പ്രമേയം. പാർലമെൻ്ററി കാര്യമന്ത്രി എം.ബി രാജേഷാണ് പ്രമേയം അവതരിപ്പിച്ചത്.

വാ​ദപ്രതിവാ​​​ദങ്ങളില്ലാതെ വയനാടിനുവേണ്ടി ഇരുപക്ഷവും ഒരുമിച്ച കാഴ്ചയാണ് ഇന്ന് നിയമസഭയിൽ കണ്ടത്. എം.ബി രാജേഷ് അവതരിപ്പിച്ച പ്രമേയം ​ഐക്യകണ്ഠേന സഭ പാസാക്കുകയായിരുന്നു. കേന്ദ്രസഹായം ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയും, പ്രതിപക്ഷനേതാവും മറ്റു എംഎൽഎമാരും പറ‍ഞ്ഞു.

TAGS :

Next Story