സിറോ മലബാർ സഭാ ഭൂമി ഇടപാട്; കർദിനാൾ മാര്‍ ആലഞ്ചേരിക്കെതിരെ സർക്കാർ അന്വേഷണം
ലാന്‍റ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണറാണ് അന്വേഷണം നടത്തുക.
വിവാദമായ സിറോ മലബാർ സഭാ ഭൂമി ഇടപാട് കേസിൽ കർദിനാൾ മാര്‍ ആലഞ്ചേരിക്കെതിരെ സർക്കാർ അന്വേഷണം. ലാന്‍റ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഏഴംഗ സമിതിയാകും അന്വേഷണം നടത്തുക. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് അന്വേഷണം. പൊലീസ്- റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരാണ് അന്വേഷണ സമിതിയിലുണ്ടാകുക. സഭ ഭൂമി ഇടപാടിൽ സർക്കാർ ഭൂമി ഉണ്ടോ എന്നും ഇടപാടിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്ക് ഉണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും.
ഭൂമി ഇടപാടില്‍ തനിക്കെതിരായ എട്ടു കേസുകളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി വിചാരണ നേരിടണമെന്ന നിലപാടാണ് അറിയിച്ചത്. കേസില്‍ വിദഗ്ധ സമിതി അന്വേഷണം നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയില്‍ കാക്കനാടുള്ള 60 സെന്റ് ഭൂമി വിൽപന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും സഭയുടെ വിവിധ സമിതികളിൽ ആലോചിക്കാതെയാണ് ഭൂമി ഇടപാട് നടത്തിയതെന്നുമാണ് കേസ്.
Adjust Story Font
16