'ഓട്ടോക്കാരൻ കയറിപ്പിടിച്ചെന്ന പരാതിയുമായാണ് ആ സ്ത്രീ വന്നത്'; പൊന്നാനി പീഡന ആരോപണത്തില്‍ സിഐ വിനോദ്
പരാതിക്കാരിയെ സ്റ്റേഷന് പുറത്തു വെച്ച് കാണുകയോ വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് വിനോദ് വ്യക്തമാക്കി
മലപ്പുറം. പൊന്നാനിയിലെ വീട്ടമ്മയുടെ പീഡന ആരോപണത്തില്‍ വിശദീകരണവുമായി സിഐ വിനോദ് വലിയാട്ടൂർ. പരാതിക്കാരിയെ സ്റ്റേഷന് പുറത്തു വെച്ച് കാണുകയോ വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് വിനോദ് വ്യക്തമാക്കി.
''2022ല്‍ ഞാന്‍ സിഐ ആയിരിക്കുമ്പോള്‍ ഒരു ദിവസം രാത്രി 7.30 ആകുമ്പോള്‍ സ്റ്റേഷനില്‍ പരാതി ലഭിച്ചു. ഏകദേശം-50 വയസുള്ള മധ്യവയസ്കയായ സ്ത്രീ താന്‍ ഡെന്‍റല്‍ ഹോസ്പിറ്റലില്‍ നിന്നാണോ അതോ ജൂവലറിയില്‍ നിന്നാണ് എന്നറിയില്ല തിരിച്ചുവരുമ്പോള്‍ പൊന്നാനി ടൗണില്‍ വച്ച് ഒരു ഓട്ടോയില്‍ കയറി ഓട്ടോക്കാരന്‍ മോശമായി പെരുമാറിയെന്നും കൂടെ വരുമോ എന്ന് ചോദിച്ചുവെന്നും ദേഹത്ത് കയറിപ്പിടിച്ചുവെന്നുമാണ് പരാതി. സ്വഭാവികമായും പിആര്‍ഒയുടെ അടുത്താണ് പരാതി ചെല്ലുക. പിന്നീട് എന്‍റെയടുത്തേക്ക് വന്നപ്പോള്‍ ഓട്ടോക്കാരനെ നോക്കണമെന്ന് പറഞ്ഞ് പൊലീസുകാരെ വിട്ടു. അന്ന് രാത്രി ഓട്ടോ കണ്ടെത്താന്‍ സാധിച്ചില്ല. പ്രതിയെക്കുറിച്ച് അന്വേഷിക്കാമെന്ന് പറഞ്ഞു. എന്നാല്‍ ശ്രദ്ധിച്ചിട്ട് കേസെടുത്താല്‍ മതിയെന്ന് ചില പൊലീസുകാര്‍ എന്നോട് പറഞ്ഞു. കാരണം ഈ സ്ത്രീ പലര്‍ക്കുമെതിരെ വ്യാജപരാതി കൊടുത്തിട്ട് പിന്നീട് പുറത്തുവച്ച് ഒത്തുതീര്‍പ്പാക്കി പണം തട്ടുന്ന സ്ത്രീയാണെന്ന രീതിയില്‍ പറഞ്ഞു.
രാത്രി 10 മണിയായപ്പോള്‍ വളരെ വിശ്വസ്തനായ വ്യക്തിയുടെ കോള്‍ എനിക്ക് വന്നു. സ്റ്റേഷനില്‍ ചില ആളുകള്‍ പരാതിയുമായി വരുമ്പോള്‍ കേസെടുക്കാതെ ഒത്തുതീര്‍പ്പാക്കി എന്തെങ്കിലും ഒരു തുക അവര്‍ക്ക് വാങ്ങിക്കൊടുത്തിട്ട് ബാക്കി തുക ഉദ്യോഗസ്ഥര്‍ വാങ്ങുന്ന പ്രവണതയുണ്ടെന്ന് പറഞ്ഞു. രാവിലെ ഞാന്‍ സ്റ്റേഷനില്‍ ചെന്നയുടന്‍ ആ പരാതിയെടുത്തു. ഇതില്‍ സംസാരം വേണ്ട വേഗം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറഞ്ഞു. ഓട്ടോക്കാരനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതെല്ലാം രേഖകളില്‍ ഉള്ളതാണ്. പ്രതിയ അറസ്റ്റ് ചെയ്തു. റിമാന്‍ഡ് ചെയ്തു. ഓട്ടോ സീസ് ചെയ്ത് കോടതിക്ക് വിട്ടു. ഒരു പത്തര ആയപ്പോള്‍ ഈ സ്ത്രീ ദേഷ്യം പിടിച്ചു വരുന്നുണ്ട്. നിങ്ങള്‍ കാരണം എനിക്ക് കിട്ടേണ്ട പണമൊക്കെ നഷ്ടപ്പെടുകയാണ്. എന്തിനാണ് കേസ്. ചര്‍ച്ച മതിയല്ലോ എന്നു പറഞ്ഞു. വിമന്‍ ഡെസ്കിലുള്ള പൊലീസിനോട് സംസാരിക്കാന്‍ ഞാന്‍ അവരോട് പറഞ്ഞു.
പിന്നെയാണ് അറിയുന്നത് ഈ സ്ത്രീ താനൂർ കസ്റ്റഡി മരണ കേസിൽ നടപടി നേരിട്ട എസ്ഐ കൃഷ്ണലാലിന്റെ വീട്ടിലെ ജോലിക്കാരിയാണെന്ന്. ഒരു ദിവസം ബെന്നി സാര്‍ സ്റ്റേഷനില്‍ വന്നു. വിനോദിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്, നിങ്ങള്‍ ഈ സ്ത്രീയുടെ വീട്ടില്‍ പോയിരുന്നോ , നിങ്ങളുമായി ഈ സ്ത്രീക്ക് സമ്പര്‍ക്കമുണ്ടോ എന്ന് ചോദിച്ചു. ഏത് സ്ത്രീയെന്നാണ് ഞാനാദ്യം ചോദിച്ചത്. സര്‍ എന്‍റെ കോള്‍ ഡീറ്റെയില്‍സ് പരിശോധിക്കണമെന്ന് ഞാന്‍ പറഞ്ഞു. എന്‍റെ ലൊക്കേഷന്‍ നോക്കണം, കണ്ട ആളുകളെ ചോദ്യം ചെയ്യണം എന്ന് പറഞ്ഞു. കേരളത്തിലെ ഏറ്റവും ഇന്‍റഗ്രിറ്റിയുള്ള ഉദ്യോഗസ്ഥനാണ് ബെന്നി സാര്‍. അദ്ദേഹത്തിന്‍റെ അന്വേഷണം പിഴയ്ക്കാറില്ല. അത്രയും നല്ല ഉദ്യോഗസ്ഥനാണ്. അദ്ദേഹം എന്‍റെ കോള്‍ ഡീറ്റെയില്‍സ് എടുത്തു. ആ സ്ത്രീയെ സ്റ്റേഷന് പുറത്തുവച്ച് ഞാന്‍ കണ്ടിട്ടില്ലെന്നുും ഒരു കോളു പോലും എന്‍റെ നമ്പറില്‍ നിന്നും അവര്‍ക്കു പോയിട്ടില്ലെന്നും കണ്ടെത്തി. സര്‍ ആ പരാതി ക്ലോസ് ചെയ്ത് ജില്ലാ പൊലീസ് മേധാവിക്ക് സമര്‍പ്പിച്ചു.
'ഓട്ടോക്കാരൻ കയറിപ്പിടിച്ചെന്ന പരാതിയുമായാണ് ആ സ്ത്രീ വന്നത്'; പൊന്നാനി പീഡന ആരോപണത്തില്‍ സിഐ വിനോദ്അങ്ങനെയാണ് ഈ സ്ത്രീ ആരെയൊക്കെയോ കൂട്ടി സുജിത് ദാസിനെ പോയി കണ്ടത്. അദ്ദേഹം ഈ പരാതി ബെന്നി സാറിനെ മാറ്റി നിര്‍ത്തി സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‍പിയെക്കൊണ്ട് അന്വേഷിപ്പിച്ചു. ബിജു സാറാണ് കേസ് അന്വേഷിച്ചത്. വ്യാജ ആരോപണമാണെന്ന് മനസിലാക്കി പിന്നീട് പരാതി ക്ലോസ് ചെയ്യുകയായിരുന്നു. ...സിഐ വിനോദ് പറഞ്ഞു.
Adjust Story Font
16