Quantcast

കൊല്ലത്ത് നവകേരള സദസ്സിന്‍റെ വിളംബര ഘോഷയാത്രയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന് സര്‍ക്കുലര്‍

ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മുള്ളിക്കാട് ജംഗ്ഷനിൽ നിന്ന് ചിതറ ജംഗ്ഷനിലേക്കാണ് വിളംബര ഘോഷയാത്ര

MediaOne Logo

Web Desk

  • Published:

    16 Dec 2023 1:29 AM GMT

navakerala sadas
X

പ്രതീകാത്മക ചിത്രം

കൊല്ലം: കൊല്ലം ചിതറയിൽ നവകേരള സദസ്സിന്‍റെ പഞ്ചായത്ത് തല വിളംബര ഘോഷയാത്രയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ സർക്കുലർ. സി.പി.എം ഭരിക്കുന്ന പഞ്ചായത്തിലെ പ്രസിഡന്‍റ് എം.എസ് മുരളിയുടേതാണ് സർക്കുലർ. അധ്യാപകരും അനധ്യാപകരും എൻ.സി.സി, എൻ.എസ്.എസ്, ജെ.ആർ.സി , എസ്.പി.സി വോളണ്ടിയർമാരും പിടിഎ ഭാരവാഹികളും പങ്കെടുക്കണമെന്നാണ് സ്കൂളുകൾക്ക് അയച്ച സർക്കുലറിന്‍റെ ഉള്ളടക്കം.

ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മുള്ളിക്കാട് ജംഗ്ഷനിൽ നിന്ന് ചിതറ ജംഗ്ഷനിലേക്കാണ് വിളംബര ഘോഷയാത്ര. സർക്കുലറിന് നിർബന്ധിത സ്വഭാവമില്ലെന്നാണ് എം.എസ് മുരളിയുടെ വിശദീകരണം.

അതേസമയം കൊല്ലം കടക്കൽ ക്ഷേത്ര മൈതാനത്തെ നവകേരള സദസ്സ് വേദി മാറ്റി. ചടയമംഗലം നിയോജക മണ്ഡലത്തിലെ ചക്കുവള്ളിയിലെ വേദിസംബന്ധിച്ച് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടായ പശ്ചാത്തലത്തിൽ ആണ് വേദി മാറ്റുന്നത്. കടയ്ക്കൽ ക്ഷേത്രത്തിൽ വേദിയാക്കിയതിനു എതിരെയുള്ള കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് തീരുമാനം. കടയ്ക്കൽ ബസ് സ്റ്റാൻഡിലാകും പുതിയ വേദി. 20 ന് ആണ് കടക്കലിൽ നവകേരള സദസ്സ് നടക്കുന്നത്.

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്‍റെ ആലപ്പുഴ ജില്ലയിലെ പര്യടനം ഇന്ന് പൂർത്തിയാക്കി പത്തനംതിട്ട ജില്ലയിലേക്ക് പ്രവേശിക്കും. രാവിലെ 11 മണിക്ക് കായംകുളം മണ്ഡലത്തിലും ഉച്ചക്ക് മാവേലിക്കരയിലും വൈകിട്ട് ചെങ്ങന്നൂരിലും നവകേരള സദസ്സ് നടക്കും. ഇതോടെ ആലപ്പുഴ ജില്ലയിലെ പര്യടനം അവസാനിക്കും. വൈകിട്ട് ആറു മണിക്ക് തിരുവല്ല മണ്ഡലത്തിലാണ് പത്തനംതിട്ടയിലെ ആദ്യ പരിപാടി.



TAGS :

Next Story