Quantcast

എസ്.ടി.യു തൊഴിലാളികളെ സി.ഐ.ടി.യുകാരാക്കി സി.പി.എം സമ്മേളന ബോർഡ്

കാസർകോട് നഗരത്തിലെ എ പൂൾ ലീഡർ എൻ.എ മുഹമ്മദ്, പി.എ മുഹമ്മദ് കുഞ്ഞി, യൂസഫ്, അടുത്ത് വിരമിച്ച പി. ഹസൈനാർ എന്ന അച്ചു തുടങ്ങിയ എസ്.ടി.യു നേതാക്കൾ കൂടിയായ തൊഴിലാളികൾ കയറ്റിറക്ക് നടത്തുന്ന ഫോട്ടോയാണ് മോർഫ് ചെയ്ത് സി.പി.എം സമ്മേളനത്തിൽ ഉപയോഗിച്ചിട്ടുള്ളത്.

MediaOne Logo

Web Desk

  • Published:

    22 Jan 2022 2:51 AM GMT

എസ്.ടി.യു തൊഴിലാളികളെ സി.ഐ.ടി.യുകാരാക്കി സി.പി.എം സമ്മേളന ബോർഡ്
X

മടിക്കൈയിൽ നടന്ന സി.പി.എം ജില്ലാ സമ്മേളനത്തിലേക്ക് പ്രതിനിധികളെ സ്വാഗതം ചെയ്യുന്ന ബോർഡിലെ ചുമടെടുക്കുന്ന തൊഴിലാളികൾ കാസർകോട് നഗരത്തിലെ എസ്.ടി.യു അംഗങ്ങളായ ചുമട്ട് തൊഴിലാളികൾ. മുസ്‌ലിം ലീഗിന്റെ തൊഴിലാളിസംഘടനയാണ് എസ്.ടി.യു. തൊഴിലാളികളുടെ യഥാർത്ഥ ഫോട്ടോയിലെ നീല നിറത്തിലുള്ള തലപ്പാവിന് ചുവപ്പ് കളർ നൽകിയാണ് ബോർഡിൽ ചേർത്തിരിക്കുന്നത്.


സി.ഐ.ടി.യു സ്ഥാപിച്ച ബോർഡ്‌

കാസർകോട് നഗരത്തിലെ എ പൂൾ ലീഡർ എൻ.എ മുഹമ്മദ്, പി.എ മുഹമ്മദ് കുഞ്ഞി, യൂസഫ്, അടുത്ത് വിരമിച്ച പി. ഹസൈനാർ എന്ന അച്ചു തുടങ്ങിയ എസ്.ടി.യു നേതാക്കൾ കൂടിയായ തൊഴിലാളികൾ കയറ്റിറക്ക് നടത്തുന്ന ഫോട്ടോയാണ് മോർഫ് ചെയ്ത് സി.പി.എം സമ്മേളനത്തിൽ ഉപയോഗിച്ചിട്ടുള്ളത്. ചരിത്ര പുരുഷന്മാരുടെ പ്രതിമകളും കലാരൂപങ്ങളും മുൻകാല നേതാക്കളുടെ ചിത്രങ്ങളും കൊണ്ട് നിറഞ്ഞ മടിക്കൈയിലെ പ്രധാന വേദിയോട് ചേർന്നാണ് ഈ ബോർഡും സ്ഥാപിച്ചിരുന്നത്.


എസ്.ടി.യു പ്രവർത്തകരുടെ യഥാർത്ഥ ഫോട്ടോ


തങ്ങളുടെ ഫോട്ടോ എഡിറ്റ് ചെയ്ത് സി.പി.എം സമ്മേളനത്തിന്റെ ഭാഗമായി പ്രദർശിപ്പിച്ചതിനെതിരെ പരാതി നൽകുമെന്ന് എസ്.ടി.യു പ്രവർത്തകരായ ചുമട്ട് തൊഴിലാളികൾ പറഞ്ഞു. ബോർഡ് തയ്യാറാക്കാൻ ഏൽപ്പിച്ച കടയിലെ ജീവനക്കാർക്ക് പറ്റിയ പിഴവാണെന്നാണ് സംഘാടകർ പറയുന്നത്. വിവാദമായതോടെ സി.ഐ.ടി.യു പ്രവർത്തകർ വൈകീട്ടോടെ പ്രചാരണ ബോർഡ് അഴിച്ച് മാറ്റി.


TAGS :

Next Story