Quantcast

'പൊതുജനത്തിന് മുന്നിൽ വിലപിക്കുന്നു, വീഡിയോ പ്രദർശനം നടത്താൻ അധികാരമുണ്ടോ' കെഎസ്ആർടിസി സിഎംഡിക്കെതിരെ സിഐടിയു

നേരത്തെ കെഎസ്ആർടിസി ജീവനക്കാർക്കെതിരെയും സർവ്വീസ് സംഘടനകൾക്കെതിരെയും കടുത്ത വിമർശനങ്ങളുയർത്തി സിഎംഡി ബിജു പ്രഭാകർ രംഗത്ത് വന്നിരുന്നു

MediaOne Logo

Web Desk

  • Published:

    16 July 2023 7:05 PM GMT

CITU State Secretary against KSRTC CMD Biju Prabhakar
X

ഫേസ്ബുക്ക് വീഡിയോയിലൂടെ വിമർശനം നടത്താൻ കെഎസ്ആർടിസി സിഎംഡിക്ക് അധികാരമുണ്ടോയെന്ന് സിഐടിയു. ബിജു പ്രഭാകർ പദവിക്ക് നിരക്കാത്ത വിധം പൊതുജനത്തിന് മുന്നിൽ വിലപിക്കുകയാണെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് പറഞ്ഞു. മീഡിയവൺ സ്‌പെഷൽ എഡിഷനിലായിരുന്നു കെഎൻ ഗോപിനാഥിന്റെ പ്രതികരണം. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്ന സർക്കാറാണ് ഇടതുപക്ഷത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കെഎസ്ആർടിസി ജീവനക്കാർക്കെതിരെയും സർവ്വീസ് സംഘടനകൾക്കെതിരെയും കടുത്ത വിമർശനങ്ങളുയർത്തി സിഎംഡി ബിജു പ്രഭാകർ രംഗത്ത് വന്നിരുന്നു. കെഎസ്ആർടിസി ജീവനക്കാരിൽ മാഹിയിൽ നിന്ന് മദ്യം കടത്തുന്നവരുമുണ്ട്. എന്തു പുരോഗമനം കൊണ്ടുവന്നാലും അതിനെ എതിർക്കുന്നവരാണ് സർവീസ് സംഘടനകളെന്നും ബിജു പ്രഭാകർ പറഞ്ഞു. സിഎംഡി സ്ഥാനത്തുനിന്ന് ഒഴിയാനുള്ള ബിജു പ്രഭാകരിന്റെ ആവശ്യം സർക്കാർ നിരസിച്ചിരുന്നു. അതേസമയം, പൊതു ഗതാഗത സംവിധാനത്തെ മനഃപൂർവ്വം ഇല്ലാതാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി.



ശമ്പളവിതരണം തുടർച്ചയായി തടസ്സപ്പെടുകയും സിഎംഡി നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശിക്കുകയും ചെയ്തതോടെ സ്ഥാനം ഒഴിയാമെന്ന നിലപാടിലേക്ക് ബിജു പ്രഭാകരിനെ എത്തിയിരിന്നു. എന്നാൽ സർക്കാർ ഇതിനോട് യോജിക്കുന്നില്ല. ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി കെഎസ്ആർടിസിയുടെ പ്രതിസന്ധി ബോധ്യപ്പെടുത്തിയാൽ മതിയെന്ന് മന്ത്രി ആന്റണി രാജു സിഎംഡിയെ അറിയിച്ചു. എല്ലാ മാസവും അഞ്ചാം തിയതിക്കകം ശമ്പളം വിതരണം ചെയ്യണമെന്ന മുഖ്യമന്ത്രി തൊഴിലാളി യൂണിയനുൾക്ക് ഉറപ്പ് നൽകിയതാണ്. ഇത് പാലിക്കാൻ ധനവകുപ്പ് സഹായിക്കാത്തതിൽ ഗതാഗതവകുപ്പിന് കടുത്ത അമർഷവുമുണ്ട്. ഇതിനിടയിലാണ് യൂണിയനുകൾക്കെതിരേയും ചില ജീവനക്കാർക്കെതിരേയും ബിജു പ്രഭാകർ രംഗത്ത് വരുന്നത്.

1243 പേർ കൃത്യമായി ജോലി എടുക്കുന്നില്ല, ഒരു മാസം 16 ഡ്യൂട്ടി ചെയ്യാൻ പോലും ഇവർ തയ്യാറാകുന്നില്ല, നോട്ടിസ് അയച്ച് കഴിഞ്ഞപ്പോൾ അസുഖമാണെന്ന് പറയുന്നു, ഇവരാണ് നിരന്തരമായി കെഎസ്ആർടിസിക്കെതിരെ വാർത്തകൾ നൽകുന്നതെന്നും ബിജു പ്രഭാകർ കുറ്റപ്പെടുത്തി. ബിജു പ്രഭാകർ ഉന്നയിച്ച വിഷയങ്ങൾ ചീഫ് സെക്രട്ടറി വി വേണു മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചു. സിഎംഡി രാജിവെക്കേണ്ടെന്ന് തന്നെയാണ് മുഖ്യമന്ത്രിയുടേയും നിലപാടെന്നാണ് സൂചന.

CITU State Secretary against KSRTC CMD Biju Prabhakar

TAGS :

Next Story