'തല്ലാൻ മാത്രമല്ല.. കൊല്ലാനും മടിക്കില്ല'; ഗ്യാസ് ഏജൻസി ഉടമക്ക് സിഐടിയുവിന്റെ ഭീഷണി
ഞങ്ങളുടെ സർക്കാരാണ് ഭരിക്കുന്നത് എന്നും സിഐടിയുവിന്റെ ഭീഷണി.
എറണാകുളം വൈപ്പിനിൽ ഗ്യാസ് ഏജൻസി ഉടമക്ക് സിഐടിയുവിന്റെ ഭീഷണിയെന്ന് പരാതി. എറണാകുളം സ്വദേശി ഉമ സുധീറിനെയാണ് സിഐടിയു പ്രവർത്തകർ ഭീഷണിപ്പെടുത്തിയത്. താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം തള്ളിയതാണ് ഭീഷണിക്ക് കാരണമെന്ന് ഉമ പറയുന്നു. സിഐടിയു പ്രവർത്തകർക്കെതിരെ മുനമ്പം പോലീസ് കേസെടുത്തു. എസ് സി- എസ് ടി പീഡനനിരോധന നിയമന പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കുഴിപ്പിള്ളി ബീച്ച് റോഡിനോട് ചേർന്നാണ് ഉമ പാചകവാതക സിലിണ്ടർ ഏജൻസി നടത്തുന്നത്. ഇവിടെ ജോലി ചെയ്യുന്ന നാല് താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നു ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഉമയുടെ ഭർത്താവ് സുധീറിനെ സിഐടിയു സമീപിച്ചിരുന്നു. ഇത് നിഷേധിച്ചതോടെ സുധീറിനെ സിഐടിയു പ്രവർത്തകർ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇത് തടയാനെത്തിയ ഉമക്കും മകൻ അർജുനും മർദ്ദനമേറ്റു.വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്. 'തല്ലാൻ മാത്രമല്ല, കൊല്ലാനും ഞങ്ങൾക്ക് മടിയില്ല.. ഞങ്ങളുടെ സർക്കാരാണ് ഭരിക്കുന്നത്' എന്നായിരുന്നു സിഐടിയുവിന്റെ ഭീഷണി.
പട്ടികജാതി വനിതാ സംവരണത്തിന്റെ ഭാഗമായാണ് ഉമ സുധീറിനു ഗ്യാസ് ഏജൻസി നടത്തിപ്പ് ചുമതല ലഭിച്ചത്. സിഐടിയു സംസ്ഥാന നേതാവിന്റെ സാന്നിധ്യത്തിലായിരുന്നു മർദ്ദനമെന്നും ഉമ ആരോപിക്കുന്നു.
Adjust Story Font
16