Quantcast

സിവിക് ചന്ദ്രന്‍ എഡിറ്റര്‍ ആയി 'പാഠഭേദം' പുതിയ ലക്കം; വിശദീകരണ കുറിപ്പ്

സിവിക് ചന്ദ്രന്‍ എഡിറ്റര്‍ ആയാണ് പാഠഭേദം അതിന്‍റെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കിയത്

MediaOne Logo

ijas

  • Updated:

    2022-09-16 16:23:53.0

Published:

16 Sep 2022 4:17 PM GMT

സിവിക് ചന്ദ്രന്‍ എഡിറ്റര്‍ ആയി പാഠഭേദം പുതിയ ലക്കം; വിശദീകരണ കുറിപ്പ്
X

എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനും പാഠഭേദം എഡിറ്ററുമായ സിവിക് ചന്ദ്രനെതിരെയുയര്‍ന്ന മീ ടൂ ആരോപണത്തില്‍ വിശദീകരണവുമായി പാഠഭേദം മാസിക. ആഭ്യന്തര അന്വേഷണ സംവിധാനവും നിയമക്കോടതിയും പ്രഥമദൃഷ്ട്യാ കുറ്റക്കാരനായി കാണാത്ത ഒരാളെ ശബ്ദകോലാഹലത്തിന്‍റെ വ്യാപ്തിയുടെ പേരില്‍ കുറ്റവാളിയായി പരിഗണിക്കാനോ ഏതെങ്കിലും നിയമ സംവിധാനം എന്നെങ്കിലും അത്തരമൊരു നിഗമനത്തില്‍ എത്തിയാലോ എന്ന സാധ്യതയുടെ പേരില്‍ പാഠഭേദത്തില്‍ നിന്ന് അകറ്റി നിര്‍ത്താനോ വിസ്സമ്മതിക്കുന്നതായി മാസിക വ്യക്തമാക്കി. നിരപരാധിത്വം ഒരു മനുഷ്യനെക്കുറിച്ചുള്ള സ്വാഭാവിക അനുമാനവും കുറ്റകൃത്യം അയാളുടെ പേരില്‍ തെളിയിക്കപ്പെടേണ്ടതുമാണ് പ്രാഥമിക മനുഷ്യാവകാശ തത്വമെന്നും പാഠഭേദം വിശദീകരണ കുറിപ്പില്‍ പറഞ്ഞു.

സിവിക് ചന്ദ്രന്‍ എഡിറ്റര്‍ ആയാണ് പാഠഭേദം അതിന്‍റെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കിയത്. മൃദുലാദേവി എസ്, എ.പി കുഞ്ഞാമു, ടോമി മാത്യു, വടക്കേടത്ത് പത്മനാഭന്‍, വിജയരാഘവന്‍ ചേലിയ, ടി.ഐ ലാലു, എന്‍.ബി. ജയലാല്‍, സി.എസ്. രാജന്‍, എന്‍.എ റഹീം, സിവിക് ചന്ദ്രന്‍ എന്നിവരടങ്ങുന്നതാണ് എഡിറ്റോറിയല്‍ ബോര്‍ഡ്.

പാഠഭേദം മാസികയുടെ വിശദീകരണം:

പാഠഭേദം എഡിറ്റോറിയല്‍ ടീമംഗങ്ങള്‍ക്ക് ലഭിച്ച ഒരു വാട്ട്സ് ആപ്പ് സന്ദേശത്തെ സിവിക് ചന്ദ്രനെതിരെയുള്ള ഒരു പരാതിയായി പരിഗണിക്കുകയും അദ്ദേഹത്തെ എഡിറ്റോറിയല്‍ ടീമില്‍ നിന്നും മാറ്റി നിര്‍ത്തി ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ച് വിഷയം അന്വേഷിക്കുകയുമാണ് പാഠഭേദം ചെയ്തത്. അന്വേഷണ സമിതിയുടെ നിഗമനങ്ങളും ശുപാര്‍ശകളും അംഗീകരിക്കുന്നതിന്‍റെ ഭാഗമായാണ് സിവിക് ചന്ദ്രന്‍ എഡിറ്റോറിയല്‍ ടീമില്‍ തിരിച്ചെത്തുന്നതും ഒരാഴ്ച വൈകി പാഠഭേദം ജൂലൈ ലക്കം പ്രസിദ്ധീകരിച്ചതും. പരാതിക്കാരിയുടെ പൂര്‍ണ്ണ സമ്മതത്തോടെ പാഠഭേദം രൂപീകരിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കുന്നുവെന്ന് പാഠഭേദവും നൈതികവേദിയും ജൂലൈ ലക്കത്തില്‍ പരസ്യപ്രസ്താവന നടത്തിയിരുന്നു. ആള്‍ക്കൂട്ട ആക്രമണങ്ങളുടെ പേരില്‍ ആ നിലപാടിനെ തള്ളിക്കളഞ്ഞ് സൗകര്യത്തിന് വേണ്ടി സിവിക് ചന്ദ്രനെ എഡിറ്റോറിയല്‍ ടീമില്‍ നിന്നും ഒഴിവാക്കി ആള്‍ക്കൂട്ട അക്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ധാര്‍മ്മികമായി തെറ്റാണെന്ന് പാഠഭേദവും നൈതികവേദിയും കരുതുന്നു. തികഞ്ഞ സ്വഭാവ ദാര്‍ഢ്യത്തോടെ വിഷയം അന്വേഷിച്ച സമിതിയുടെ വിശ്വാസൃതയെത്തന്നെ ചോദ്യം ചെയ്യലാവും സിവിക് ചന്ദ്രനെ പാഠഭേദത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്ന നടപടി. തീര്‍ച്ചയായും പാഠഭേദം നിയോഗിച്ച അന്വേഷണസമിതിയുടെയോ, here the available materials clearly show that this is an attempt to tarnish the image of the accussed in the society എന്ന് പറഞ്ഞ് സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച കോടതിയുടെയോ തീര്‍പ്പ് അന്തിമമല്ല. അവയ്ക്ക് മേല്‍ അപ്പീല്‍ പോകാം. പക്ഷെ ഒരു ആഭ്യന്തര അന്വേഷണ സംവിധാനവും നിയമക്കോടതി തന്നെയും പ്രഥമദൃഷ്ട്യാ കുറ്റക്കാരനായി കാണാത്ത ഒരാളെ ശബ്ദകോലാഹലത്തിന്‍റെ വ്യാപ്തിയുടെ പേരില്‍ കുറ്റവാളിയായി പരിഗണിക്കണം, ഏതെങ്കിലും നിയമ സംവിധാനം എന്നെങ്കിലും അത്തരമൊരു നിഗമനത്തില്‍ എത്തിയാലോ എന്ന സാധ്യതയുടെ പേരില്‍ അയാളെ ഇപ്പോഴെ പാഠഭേദത്തില്‍ നിന്ന് അകറ്റി നിര്‍ത്തണം എന്ന വിചിത്രയുക്തിക്ക് കീഴടങ്ങാന്‍ പാഠഭേദം വിസ്സമ്മതിക്കുന്നു.

നിരപരാധിത്വം ഒരു മനുഷ്യനെക്കുറിച്ചുള്ള സ്വാഭാവിക അനുമാനവും കുറ്റകൃത്യം അയാളുടെ പേരില്‍ തെളിയിക്കപ്പെടേണ്ടതുമാണെന്ന് പ്രാഥമിക മനുഷ്യാവകാശ തത്വം.

TAGS :

Next Story