ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം
കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്
കോഴിക്കോട്: ലൈംഗിക പീഡന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം. കോഴിക്കോട് ജില്ലാ കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അധ്യാപികയായ ദളിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്. 2021 ഏപ്രിലിൽ കൊയിലാണ്ടിയിൽ വച്ച് യുവ എഴുത്തുകാരിയെ പീഡിപ്പിച്ചു എന്നാണ് പരാതി.
സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡനപരാതി വന്നതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സിവിക്കിൽ നിന്നും ഇത്തരമൊരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ലെന്ന് പരാതിക്കാരി വ്യക്തമാക്കിയിരുന്നു.
ദളിതർക്ക് വേണ്ടി പൊതുസമൂഹത്തിൽ സംസ്‌കാരിക്കുന്ന ആളുടെ ഉള്ളിലിരിപ്പ് മറ്റൊന്നാണെന്നും, ലൈംഗിക വൈകൃത സ്വഭാവമുള്ള സിവിക്കിന് ജാമ്യം നൽകരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.
Next Story
Adjust Story Font
16