Quantcast

മന്ത്രി വി.അബ്ദുറഹ്മാൻ പങ്കെടുത്ത ഉദ്ഘാടന ചടങ്ങിൽ വാക്കേറ്റവും കൈയാങ്കളിയും

വാക്കേറ്റം കൈയാങ്കളിയിലേക്ക് നീങ്ങിയതോടെ പോലീസ് ഇടപെട്ടു​

MediaOne Logo

Web Desk

  • Published:

    12 March 2024 5:30 PM GMT

മന്ത്രി വി.അബ്ദുറഹ്മാൻ പങ്കെടുത്ത ഉദ്ഘാടന ചടങ്ങിൽ വാക്കേറ്റവും കൈയാങ്കളിയും
X

താനൂർ: മന്ത്രി വി.അബ്ദുറഹ്മാൻ പങ്കെടുത്ത ഉദ്ഘാടന ചടങ്ങിൽ വാക്കേറ്റവും കൈയ്യാങ്കളിയും. താനൂർ പൊന്മുണ്ടം ഹോമിയോ ഡിസ്പെൻസറിയുടെ ഉദ്ഘാടനത്തിനി​െടയാണ് സംഭവം. പ്രോഗ്രാം നോട്ടീസിൽ പഞ്ചായത്ത് പ്രസിഡൻ്റിനെ മുഖ്യാതിഥിയാക്കിയത് മുസ്ലിം ലീഗ് പ്രവർത്തകർ ചോദ്യം ചെയ്യുകയായിരുന്നു.

പ്രോട്ടോകോൾ ലംഘനമാണന്ന് കാട്ടിയാണ് ലീഗ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. എന്നാൽ പ്രോട്ടോകോൾ ലംഘനമല്ലെന്ന് മന്ത്രിയും പ്രതികരിച്ചു.രാഷ്ട്രിയത്തിനതീതമായ ചിന്തയാണ് ഉണ്ടാവേണ്ടതെന്നും ചെറിയ കാര്യങ്ങൾക്ക് ഇത്തരത്തിൽ പോരടിക്കുന്നത് ശരിയ​ല്ലെന്നും മന്ത്രി പറഞ്ഞു.

പൊൻമുണ്ടം ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പൻസറിയുടെ ഉദ്ഘാടന ചടങ്ങിലാണ് വാക്കേറ്റവും കൈകയ്യാങ്കളിയും അരങ്ങേറിയത്. മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടന ചടങ്ങിനെത്തി ചടങ്ങിൽ സ്വാഗതം പറയാൻ പഞ്ചായത്ത് പ്രസിഡൻ്റ് എണീറ്റതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.നേരത്തെ തയ്യറാക്കിയ നോട്ടീസിൽ പഞ്ചായത്ത് പ്രസിഡൻ്റ് മുഖാതിഥിയായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയതോടെയാണ് ചടങ്ങ് ബഹളത്തിൽ കലാശിച്ചത്.

വാക്കേറ്റം കൈയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ പോലീസ് ഇടട്ടെങ്കിലും പ്രവർത്തകർ പിന്തിരിയാൻ തയ്യാറായില്ല.കാര്യങ്ങൾ കൂടുതൽ രൂക്ഷമാകുന്നുവെന്ന് കണ്ടതോടെ ഒടുവിൽ പ്രസിഡൻ്റിനോട് സ്വാഗതം പറയാൻ മന്ത്രി നിർദ്ദേശിക്കുകയായിരുന്നു.

അതെ സമയം പ്രോട്ടോകോൾ പ്രകാരം മന്ത്രി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വാഗതം പ്രസംഗം നിർവഹിക്കുന്നതിന് തടസ്സമില്ലെന്ന് ഡി.എം.ഒ അടക്കമുള്ള ഉദ്യോഗസ്ഥർ അറിയിച്ചിട്ടും അതിന് കൂട്ടാക്കാതെ മന്ത്രി അനാവശ്യ വിശി മുസ്ലിം ലീഗ് പ്രവർത്തകർ ആരോപിച്ചു. രാഷ്ട്രിയത്തിനതീതമായ ചിന്തയാണ് നമ്മുക്ക് ഉണ്ടാവേണ്ടതെന്നും പരസ്പരം ഇങ്ങിനെ പോരടിക്കുന്നത് ശരിയല്ലന്നും മന്ത്രിയും പറഞ്ഞു.

TAGS :

Next Story