തരൂരിനെതിരെ സംസാരിച്ച് ജില്ലാ നേതാവ്; തിരുവനന്തപുരം ഡിസിസിയിൽ കയ്യാങ്കളി
തെരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്താൻ ചേർന്ന യോഗത്തിന് ശേഷമായിരുന്നു പ്രശ്‌നങ്ങൾക്ക് തുടക്കം
തിരുവനന്തപുരം: കോൺഗ്രസ് ഡിസിസി ഓഫീസിൽ വാക്കേറ്റവും കയ്യാങ്കളിയും. ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷും ശശി തരൂരിന്റെ സ്റ്റാഫ് പ്രവീൺ കുമാറും തമ്മിലാണ് കയ്യാങ്കളിയുണ്ടായത്. തരൂരിനെതിരെ തമ്പാനൂർ സതീഷ് മോശമായി സംസാരിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമെന്ന് തരൂർ അനുകൂലികൾ പറയുന്നു. തെരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്താൻ ചേർന്ന യോഗത്തിന് ശേഷമായിരുന്നു വാക്കേറ്റമുണ്ടായത്.
എന്നാൽ നേതൃത്വത്തെ സ്ഥിരം വിമർശിക്കുന്ന തരൂരിനോടുള്ള എതിർപ്പാണ് പ്രകടിപ്പിച്ചതെന്ന് എന്ന് സതീഷ് പറയുന്നു. ഇതിനാണ് തരൂർ അനുകൂലികൾ തന്നെ കയ്യേറ്റം ചെയ്തതെന്നും സതീഷ് പറഞ്ഞു. തരൂരിന്റെ സ്റ്റാഫിനെതിരെ ഡിസിസി അധ്യക്ഷന് പരാതി നൽകുമെന്നും സതീഷ് കൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16