Quantcast

അടിച്ചു നിന്‍റെയൊക്കെ ഷേപ്പ് മാറ്റും; നഴ്സിംഗ് കോളേജ് പ്രിൻസിപ്പാളും എസ്.എഫ്.ഐയും തമ്മിൽ വാക്കേറ്റം

വനിത ഹോസ്റ്റലിൽ ക്യാമറയും സെക്യൂരിറ്റിയും വേണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടപ്പോള്‍ പ്രിന്‍സിപ്പാള്‍ അതു വിസമ്മതിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    5 Oct 2023 8:13 AM

Published:

5 Oct 2023 8:03 AM

nursing college principal
X

എസ്.എഫ്.ഐക്കാരോട് ആക്രോശിക്കുന്ന നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍

തിരുവനന്തപുരം: തിരുവനന്തപുരം നഴ്സിംഗ് കോളേജ് പ്രിൻസിപ്പാളും എസ്.എഫ്.ഐയും തമ്മിൽ വാക്കേറ്റം . നഴ്സിംഗ് കോളേജ് വനിത ഹോസ്റ്റലിൽ ക്യാമറയും സെക്യൂരിറ്റിയും വേണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടപ്പോള്‍ പ്രിന്‍സിപ്പാള്‍ അതു വിസമ്മതിക്കുകയായിരുന്നു.

അലവലാതികളോട് സംസാരിക്കാൻ ഇല്ലെന്നും പൊണ്ണത്തടിമാടൻമാർ വന്ന് തന്നെ അറ്റാക്ക് ചെയ്യാൻ നോക്കുന്നോ പ്രിന്‍സിപ്പാള്‍ പറഞ്ഞു. അടിച്ച് ഷേപ്പ് മാറ്റുമെന്നും പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.''നീ ആരാ ...ചില അലവലാതികള്‍ കയറി വന്ന് എന്നെപ്പറ്റി സംസാരിക്കാന്‍ ഞാന്‍ സമ്മതിക്കില്ല.ഞാനെന്ന വ്യക്തി കഴിഞ്ഞിട്ടേയുള്ളൂ ബാക്കി. എന്‍റെയടുത്ത് കളിക്കരുത്. ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലിരുന്ന് എന്നു പറഞ്ഞ് നിന്‍റയൊക്കെ വായിലുള്ളത് കേള്‍ക്കേണ്ട കാര്യം എനിക്കില്ല. '' പ്രിന്‍സിപ്പാള്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. നിങ്ങളെ ഇവിടെ ഇരുത്തില്ല എന്നും എസ്.എഫ്.ഐ നേതാക്കളും പറയുന്നുണ്ട്.



TAGS :

Next Story