കോഴഞ്ചേരിയിൽ ഉപജില്ലാ ഫുട്ബോൾ ഫൈനലിന് ശേഷം വിദ്യാർഥികൾ തമ്മിൽ കൂട്ടയടി
ഫൈനൽ മത്സരത്തിൽ വിജയം കോഴഞ്ചേരി സെന്റ് തോമസ് സ്കൂൾ ടീമിനായിരുന്നു.
പത്തനംതിട്ട: കോഴഞ്ചേരി ഉപജില്ലാ ഫുട്ബോൾ ഫൈനൽ മത്സരശേഷം വിദ്യാർഥികൾ തമ്മിൽ കൂട്ടയടി. കോഴഞ്ചേരി സെന്റ് തോമസ്, കടമ്മനിട്ട ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികളാണ് തമ്മിലടിച്ചത്. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു.
ഫൈനൽ മത്സരത്തിൽ വിജയം കോഴഞ്ചേരി സെന്റ് തോമസ് സ്കൂൾ ടീമിനായിരുന്നു. ഇതിനെ തുടർന്നുണ്ടായ തർക്കങ്ങളാണ് കൂട്ടത്തല്ലിലേക്ക് മാറിയത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിക്കായിരുന്നു സംഭവം. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രാഥമികാന്വേഷണത്തിനു ശേഷമാണ് പൊലീസ് കേസെടുത്തത്. അധികൃതരിൽ നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്നടക്കം പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ. സംഭവം വിശദീകരിക്കാൻ നാളെ മാധ്യമപ്രവർത്തകരെ കാണുമെന്ന് കടമ്മനിട്ട സ്‌കൂൾ അധികൃതർ അറിയിച്ചു.
Next Story
Adjust Story Font
16