'കേരളത്തിലെ വിദ്യാഭ്യാസം കാവി പുതക്കാൻ അനുവദിക്കുകയില്ല'; എസ്.എഫ്.ഐയുടെ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാനത്തെ ഉന്നതവിദ്യാസ മേഖലെയ പ്രതിസന്ധിയിലാക്കുന്നുവെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ ഇന്ന് പഠിപ്പ് മുടക്കൽ സമരത്തിന് ആഹ്വാനം ചെയ്തത്
തിരുവനന്തപുരം: എസ്.എഫ്.ഐയുടെ രാജ്ഭവൻ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്നും പിരിഞ്ഞുപോകാൻ തയ്യാറാകാത്ത പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാനത്തെ ഉന്നതവിദ്യാസ മേഖലെയ പ്രതിസന്ധിയിലാക്കുന്നുവെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ ഇന്ന് പഠിപ്പ് മുടക്കൽ സമരത്തിന് ആഹ്വാനം ചെയ്തത്. ർണർ സർവകലാശാലകളെ തകർക്കുകയാണെന്നും എസ്.എഫ്.ഐ ആരോപിച്ചു.
യാതൊരു മാനദണ്ഡവും പാലിക്കാതെ ആർ.എസ്.എസ് അനുകൂലികളെ നിയമിക്കുകയാണ് ഗവർണറെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ ആരോപിച്ചു. സുരേന്ദ്രൻ കൊടുക്കുന്ന ലിസ്റ്റാണ് ഗവർണർ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്യുന്നതെന്നും കെ.എസ്.യുവിനും എം.എസ്.എഫിനും ഇക്കാര്യത്തിൽ മൗനമാണെന്നും പി.എം.ആർഷോ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കാനുള്ള ആർ.എസ്.എസ് പദ്ധതിക്ക് ചുക്കാൻ പിടിക്കാൻ ഇറങ്ങിയിരിക്കുകയാണ് ഗവർണറെന്നും സെനറ്റ് നോമിനേഷനിൽ കണ്ടത് അതാണെന്നും എസ്.എഫ്.ഐ ആരോപിച്ചു .പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പരാമർശത്തിന് വിരുദ്ധമായ അഭിപ്രായമാണ് എസ്.എഫ്.ഐ ക്കുള്ളത്. യാതൊരു ആധികാരികതയുമില്ലാതെയാണ് അദ്ദേഹം പറഞ്ഞതെന്നും ആർഷോ പറഞ്ഞു.
Adjust Story Font
16