Quantcast

ശബരിമല തീർത്ഥാടകരെ സർക്കാർ വഞ്ചിച്ചുവെന്ന് യുവമോർച്ച; പ്രതിഷേധ മാർച്ചിൽ സംഘർഷം

റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് പ്രഫുൽ കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.

MediaOne Logo

Web Desk

  • Published:

    13 Dec 2023 7:49 AM GMT

yuvamorcha march
X

തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ പ്രശ്നത്തിൽ സെക്രട്ടറിയേറ്റിലേക്ക് യുവമോർച്ചാ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. മുദ്രാവാക്യം മുഴക്കിയെത്തിയ യുവമോർച്ചാ പ്രവർത്തകർ ബാരിക്കേഡ് മുറിച്ചുകടക്കാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർക്ക് നേരെ നിരവധി തവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് പ്രഫുൽ കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.

ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ പരിഗണന സർക്കാർ നൽകുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധ മാർച്ച്. ശബരിമല തീർത്ഥാടകരെ സർക്കാർ വഞ്ചിച്ചുവെന്നും യുവമോർച്ച പ്രവർത്തകർ ആരോപിച്ചു. പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് നിലപാടിലാണ് യുവമോർച്ച.

TAGS :

Next Story