Quantcast

കാസർകോട് എരുതുംകടവ് മദ്രസയിൽ ദേശീയ പതാക ഉയർത്തുന്നതിനിടെ കയ്യാങ്കളി

മദ്രസാ അധ്യാപകരുടെയും വിദ്യാർഥികളുടെയും മുന്നിൽവെച്ചായിരുന്നു ജമാഅത്ത് കമ്മിറ്റി ഭാരവാഹികളുടെ കയ്യാങ്കളി

MediaOne Logo

Web Desk

  • Published:

    15 Aug 2023 11:23 AM GMT

കാസർകോട് എരുതുംകടവ് മദ്രസയിൽ ദേശീയ പതാക ഉയർത്തുന്നതിനിടെ കയ്യാങ്കളി
X

കാസർകോട്: കാസർകോട് വിദ്യാനഗർ എരുതുംകടവ് ജമാഅത് കമ്മിറ്റിയിൽ ഉണ്ടായ തർക്കങ്ങൾക്കിടെ, ദേശീയ പതാക ഉയർത്തുമ്പോൾ ഉന്തും തള്ളും. ജമാഅത് അങ്കണത്തിൽ പതാക ഉയർത്തുന്നതിനിടെയാണ് സംഭവം. തർക്കത്തെ തുടർന്ന് രണ്ട് വർഷമായി ഇവിടെ ജമാഅത് കമിറ്റി നിലവിലില്ല. അധികാര തർക്കം നില നിൽക്കുന്നതിനിടെയാണ് സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തൽ നടന്നത്.

മുൻ ജമാഅത് അംഗമായിരുന്ന മുഹമ്മദും മുസ്ലിം ലീഗ് ചെങ്കള പഞ്ചായത് പ്രസിഡന്റ് ജലീലും ചേർന്നാണ് മുഹിയിദ്ദീൻ ജമാഅതിന് കീഴിലുള്ള സിറാജുൽ ഉലൂം മദ്റസ അങ്കണത്തിൽ പതാക ഉയർത്താൻ തീരുമാനിച്ചത്. പതാക ഉയർത്തി കൊണ്ടിരിക്കുന്നതിനിടെ ജലീൽ മുഹമ്മദിനെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. ഒരു വർഷം മുമ്പ് എരുതുംകടവ് ജമാഅത് കമിറ്റിയെ തിരഞ്ഞെടുക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ജനറൽ ബോഡി യോഗം അലസിപ്പിരിഞ്ഞിരുന്നു.

മുസ്ലിം ലീഗിലെ തന്നെ ഇരുവിഭാഗങ്ങൾ തമ്മിലാണ് പ്രശ്നം. മദ്റസാ വിദ്യാർഥികളുടെയും അധ്യാപകരുടെയും മുമ്പിൽ വെച്ചാണ് കയ്യാങ്കളി നടന്നത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിദ്യാനഗർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story