കോട്ടയത്ത് ബൈക്കിൽ കാർ ഇടിച്ച് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
ബൈക്കുമായി കൂട്ടിയിടിച്ച കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു
കോട്ടയം: അമയന്നൂരിൽ സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ച് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. നീറികാട് സ്വദേശി ജിതിൻ (15) ആണ് മരിച്ചത്. വെള്ളൂർ ടെക്‌നിക്കൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. വൈകിട്ട് നാലയോടെയാണ് അപകടം ഉണ്ടായത്.
മൂത്ത സഹോദരൻ ജിബിനൊപ്പം മുടി വെട്ടുന്നതിനായി മണർകാട് ഭാഗത്തേക്ക് പോകുമ്പോഴാണ് സംഭവം. ജിതിനെ പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കുമായി കൂട്ടിയിടിച്ച കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന മോനിപ്പള്ളി സ്വദേശികൾ പരിക്കേൽക്കാതെ രക്ഷപെട്ടു. അയർക്കുന്നം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Next Story
Adjust Story Font
16