'ഞങ്ങളുടെ സഹപാഠിക്ക് നീതി വേണം'; ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിക്ക് വേണ്ടി മൗനജാഥയുമായി കുരുന്നുകള്‍
പ്രതിക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്ന് രക്ഷിതാക്കൾ
കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് തായിക്കാട്ടുകര സ്കൂളിലെ കുരുന്നുകളും അധ്യാപകരും. സ്കൂൾ മുതൽ കുട്ടി താമസിച്ചിരുന്ന ആലുവയിലെ ഒറ്റമുറി വീട് വരെ മൗനജാഥ നടത്തിയാണ് കുട്ടിക്ക് സഹപാഠികൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
ചിരിച്ചുമാത്രം സ്കൂളിൻ്റെ പടികയറിയെത്തിയവൾ, ചിത്രം വരയ്ക്കാൻ ഇഷ്ടപ്പെട്ടിരുന്നവൾ,അതിഥിയായി വന്നതാണെങ്കിലും നന്നായി മലയാളം പറഞ്ഞിരുന്നവൾ, അവളെക്കുറിച്ച് സഹപാഠികളോരോരുത്തര്‍ക്കും ഓരോ ഓർമകളാണ്.. സ്കൂൾ അവധിയായ ആ ദിവസം സംഭവിച്ച ക്രൂരകൃത്യത്തെ മറക്കാൻ ശ്രമിക്കുകയാണിവർ. അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.
അഞ്ചുവയസുകാരി പഠിച്ചിരുന്ന തായിക്കാട്ടുകര സ്കൂൾ കോംപ്ലക്സ് എല്‍ പി സ്കൂളിലെ വിദ്യാർഥികൾകളും ഐഡിയല്‍ പബ്ലിക് സ്കൂൾ വിദ്യാര്‍ഥികളുമാണ് മൗനജാഥയിൽ പങ്കെടുത്തത്.
Adjust Story Font
16