നഴ്‌സിങ് വിദ്യാർഥിയുടെ മരണത്തില്‍ സഹപാഠികൾ റിമാൻഡിൽ
പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയിരുന്നു
മരിച്ച അമ്മു എസ് സജീവ്
പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥി തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മു എസ്. സജീവിന്റെ മരണത്തിൽ സഹപാഠികൾ റിമാൻഡിൽ. കേസിൽ പ്രതികളായ അഞ്ജന മധു, അലീന ദിലീപ്, എ.ടി അക്ഷിത എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇവരെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നാളെ കോടതിയിൽ അപേക്ഷ സമർപ്പിച്ചേക്കും.
അമ്മുവിനെ മാനസികമായി പീഡിപ്പിച്ചെന്നുൾപ്പെടെ കുടുംബം ആരോപണമുയർത്തിയവർക്കെതിരെയാണു നടപടി. മൂന്നുപേർക്കെതിരെയും ഇന്ന് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയിരുന്നു.
ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ നാലാംവർഷ വിദ്യാർഥിയാണ് അമ്മു എസ്. സജീവ്. ഈ മാസം 15നാണ് അമ്മു സജീവ് കോളജ് ഹോസ്റ്റലിന്റെ മുകളിൽനിന്നു വീണു മരിച്ചത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
Summary: Classmates remanded in death of Pathanamthitta nursing student Ammu S Sajeev
Adjust Story Font
16